31 OCT 2026
NEETHU VIJAYAN
Image Courtesy: Unsplash
നാരങ്ങ വരണ്ട് പോകാതെയും കൈപ്പ് വരാതെയും ഫ്രഷ്‌നെസ് നഷ്ടപ്പെടാതെ, ആഴ്ചകളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ ഇതാ.
ഒരു ഗ്ലാസ് പാത്രത്തിലോ എയർടൈറ്റ് കണ്ടെയ്നറിലോ നാരങ്ങകൾ ഇട്ട് അതിലേക്ക് വെള്ളമൊഴിച്ച് അടച്ചു ഫ്രിഡ്ജിൽ വെക്കുന്നത് വളരെ നല്ലതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ നാരങ്ങ പഴകിപോകാതെ സൂക്ഷിക്കാം. ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റി കൊടുത്താൽ 1-2 മാസം വരെ നാരങ്ങ നല്ല ഫ്രഷായിരിക്കും.
നാരങ്ങകൾ കാറ്റ് കടക്കാത്ത സിപ്പ്‌ലോക്ക് കവറുകളിലാക്കി ഫ്രിഡ്ജിലെ വെക്കുക. ഇത് നാരങ്ങയിലെ ഈർപ്പം വറ്റിപ്പോകാതെ സൂക്ഷിക്കുകയും കൈപ്പ് വരുന്നത് തടയുകയും ചെയ്യും.
നാരങ്ങയുടെ പുറംതോടിൽ അല്പം വെളിച്ചെണ്ണയോ മറ്റ് സസ്യ എണ്ണയോ പുരട്ടിയ ശേഷം ഫ്രിഡ്ജിൽ വെച്ചാൽ തോട് ഉണങ്ങിപ്പോകുന്നത് തടയാം. ഇത് നീര് വറ്റാതെ നിർത്തും.
നാരങ്ങ ഒരുമിച്ച് പിഴിഞ്ഞ് നീരെടുത്ത് ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ളു ഉപ്പ് ചേർത്താൽ കൈപ്പ് വരുന്നത് പൂർണ്ണമായി തടയാം.
നാരങ്ങ പിഴിയുമ്പോൾ അധികം അമർത്തി പിഴിയരുത്. തോടിലുള്ള എണ്ണമയം നീരിലേക്ക് കലരുമ്പോഴാണ് പ്രധാനമായും കൈപ്പ് രസം ഉണ്ടാകുന്നത്.