30 October 2026
Sumeesh T Unneen
Photo Credit: Getty Images
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ഏറെ ഉത്തമമായ ഒരു ഫലമാണ് ഉറുമാമ്പഴം.
ഉറുമാമ്പഴത്തിൽ വലിയ തോതിൽ ഇരുമ്പ്, അയൺ, മറ്റ് ആവശ്യ ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഉറുമാമ്പഴം നിങ്ങൾക്ക് സാധിക്കുന്ന സമയത്ത് കഴിക്കാം. പൊതുവിൽ രാവിലെ പ്രഭാത ഭക്ഷണത്തിന് തൊട്ടുമുമ്പായി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
ഇടനേരങ്ങളിൽ അതായത് പ്രഭാത ഭക്ഷണത്തിനു ശേഷമോ വൈകുന്നേരങ്ങളിലോ ഉറുമാമ്പഴം കഴിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യും.
രാത്രിയിൽ വൈകി ഉറുമാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക, ഇത് ദഹനക്കേടിനും അസിഡിറ്റിക്കും കാരണമാകും.
ജ്യൂസ് ആയിട്ടും അല്ലാതെയും കഴിക്കുന്നതിനു പകരം ഉറുമാമ്പഴം നേരിട്ട് ചവച്ച് അരച്ച് കഴിക്കുന്നതാണ് ശരീരത്തിന് ഏറെ ഗുണം ചെയ്യുക.
ഉറുമാമ്പഴം കഴിക്കുമ്പോൾ ദിവസവും കഴിക്കുന്ന ചായയുടെയും കാപ്പിയുടെയും അളവ് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
നിങ്ങൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ദിവസവും ഉറുമാമ്പഴം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.