11 February 2026

Aswathy Balachandran

ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്

Image Courtesy: Unsplash

പാൽ ഫ്രിഡ്ജിൽ വച്ചാലും കേടാകാറുണ്ടോ? ചില കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. 

പാൽ 

പാലിന്റെ പാക്കറ്റ് ഫ്രിഡ്ജിന്റെ വാതിലിൽ വെക്കാതെ, തണുപ്പ് കൂടുതലുള്ള ഉൾഭാഗത്ത് വെക്കുക. ഫ്രിഡ്ജ് അടിക്കടി തുറക്കുന്നത് ഒഴിവാക്കുക.

ഫ്രിഡ്ജ്

പാൽ തിളപ്പിച്ച ശേഷം നന്നായി ആറിയാൽ മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ചൂടോടെ വയ്ക്കുന്നത് പാലിന്റെ ഗുണമേന്മയെ ബാധിക്കും.

തണുത്ത ശേഷം

പാൽ തിളപ്പിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങൾ വളരെ വൃത്തിയുള്ളതായിരിക്കണം. പഴയ പാലിന്റെ അംശമോ സോപ്പിന്റെ അംശമോ പാടില്ല.

വൃത്തി

ഫ്രിഡ്ജ് ഇല്ലാത്ത സാഹചര്യമാണെങ്കിൽ ഓരോ 5-6 മണിക്കൂർ കൂടുമ്പോഴും പാൽ തിളപ്പിച്ചു വെക്കുന്നത് പാലിന്റെ ആയുസ്സ് വർധിപ്പിക്കാൻ സഹായിക്കും.

തിളപ്പിക്കുക

നേരിട്ടുള്ള സൂര്യപ്രകാശമോ ശക്തമായ വെളിച്ചമോ പാലിന്റെ പോഷകഗുണം നശിപ്പിക്കാനും രുചി മാറാനും കാരണമാകും. ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക.

വെളിച്ചം തട്ടാതെ

പാൽ തിളപ്പിക്കുമ്പോൾ പാത്രത്തിന്റെ അടിയിൽ പിടിക്കാതിരിക്കാൻ അല്പം വെള്ളം ചേർക്കുന്നത് നല്ലതാണ്.

വെള്ളം ചേർക്കുക

ഒരിക്കൽ പാത്രത്തിൽ നിന്ന് എടുത്ത ശേഷം ബാക്കി വന്ന പാൽ ഒരിക്കലും പ്രധാന പാത്രത്തിലേക്കോ പാക്കറ്റിലേക്കോ തിരിച്ചു ഒഴിക്കരുത്. 

ബാക്കി വന്ന പാൽ