08 JAN 2026
TV9 MALAYALAM
Image Courtesy: Getty Images
മൺ പാത്രങ്ങൾ ഏതുമായിക്കോട്ടെ അതിൽ പാചകം ചെയ്ത് കഴിക്കുന്നതിൻ്റെ രുചി ഒന്ന് വേറെ തന്നെയാണ്. പണ്ടു കാലങ്ങളിൽ വീടുകളിൽ സർവസാധാരണമായിരുന്നു ഇവ.
ഏതെല്ലാം പാത്രങ്ങൾ ഉണ്ടെങ്കിലും മീൻ കറിയോ വറുത്തരച്ച കറികളോ വെക്കാൻ ഇന്നും ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് മൺചട്ടി തന്നെയാണ്.
സ്ഥിരമായി ഈ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അവ എണ്ണമയമെല്ലാം പിടിച്ചാക്കാനും പിന്നീട് പൂപ്പൽ ബാധിക്കാനുമുള്ള സാധ്യത ഏറെയാണ്.
മൺചട്ടി വൃത്തിയാക്കാൻ സോപ്പ് ഉപയോഗിക്കരുത്. കാരണം സോപ്പിന്റെ അംശം പെട്ടെന്ന് മൺപാത്രങ്ങളിൽ നിന്നും പോകില്ല. അതിന്റെ മണം ഇതിൽ പറ്റി പിടിച്ചിരിക്കും.
പണ്ടുള്ളവർ മൺപാത്രങ്ങൾ കഴുകാൻ അടുപ്പിലെ ചാരമാണ് ഉപയോഗിച്ചിരുന്നത്. മൺചട്ടി വൃത്തിയാക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല എന്നതാണ് സത്യം.
ചട്ടി വൃത്തിയാക്കാനായി മെറ്റൽ സ്‌ക്രബറും ഉപയോഗിക്കാൻ പാടില്ല. നല്ല സോഫ്റ്റായിട്ടുള്ള ഒരു സ്‌ക്രബർ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
മൺചട്ടിയിൽ ഈർപ്പം നിൽക്കുന്നത് പൂപ്പൽ പിടിക്കാൻ കാരണമാകും. ഇത് തടയാൻ കഴുകിയ ശേഷം വെയിലത്ത് വെച്ച് നന്നായി ഉണക്കാൻ ശ്രമിക്കുക.