22 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
പണ്ടുകാലത്ത് സ്റ്റീൽ കോപ്പർ തുടങ്ങിയവയുടെ സ്പൂണുകളാണ് വീടുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പാത്രങ്ങളുടെ സ്റ്റൈലിന് അനുസരിച്ച് ഇതിലും മാറ്റം വരും.
ഇന്ന് മിക്കവരും വീട്ടിൽ നോൺസ്റ്റിക് പാത്രങ്ങളാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. അതിനാൽ തടിയുടെ സ്പൂണുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്.
നോൺസ്റ്റിക്ക് പാത്രങ്ങളിൽ സ്റ്റോലോ മറ്റ് സ്പൂണുകളോ തവിയോ ഉപയോഗിക്കാൻ പറ്റില്ല. പാത്രത്തിന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും.
മരത്തിന്റെ തവിയിൽ വളരെ പെട്ടെന്ന് പൂപ്പൽ പിടിക്കുന്നു. എണ്ണമയം പറ്റിപിടിച്ചിരിക്കാനും സാധ്യത കൂടുതലാണ്. ഇത്തരം തവികൾ എങ്ങിനെ വൃത്തിയാക്കി സൂക്ഷിക്കാം.
പാചകത്തിന് ശേഷം ആദ്യം ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ബേക്കിംഗ് സോഡയും അതുപോലെ, വിനാഗിരിയും ഒഴിക്കുക.
ശേഷം പാത്രം കഴുകുന്ന ലിക്വിഡ് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ ലായനിയിലേയ്ക്ക് എല്ലാ മരത്തിന്റെ തവിയും എടുത്ത് മുക്കി വെക്കുക.
ഒരു മണിക്കൂറിന് ശേഷം ഈ തവി മാറ്റുക. അതിനുശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കണം. കഴുകാൻ വീണ്ടും സോപ്പ് ഉപയോഗിക്കണമെന്നില്ല.
കഴുകിയ ശേഷം നന്നായി ഉണക്കിയെടുക്കാം. ആവശ്യമെങ്കിൽ ചെറിയ തോതിൽ എണ്ണ തേച്ച് കൊടുക്കാം. ഇത് കുറേ കാലം വൃത്തിയായിരിക്കാൻ സഹായിക്കും.