19 February 2026
Aswathy Balachandran
Image Courtesy: Getty
മീൻ അച്ചാർ എന്നത് പലർക്കും ഇഷ്ടമുള്ള ഒരു കറിയാണ്. അതുപോലെ ചിക്കൻ അച്ചാർ ഉണ്ടാക്കാൻ കഴിയും എന്ന് എത്രപേർക്ക് അറിയാം
500 ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ച് നന്നായി കഴുകി വൃത്തിയാക്കുക.
ചിക്കൻ കഷ്ണങ്ങളിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, ഒരു സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ വെക്കുക.
പാനിൽ നല്ലെണ്ണ ചൂടാക്കി, മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ കരിഞ്ഞുപോകാതെ പാകത്തിന് മൊരിഞ്ഞു കിട്ടുന്നത് വരെ വറുത്ത് കോരി മാറ്റിവെക്കുക.
ബാക്കിയുള്ള എണ്ണയിൽ കടുക് പൊട്ടിച്ച ശേഷം അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
തീ കുറച്ച ശേഷം മുളകുപൊടി, ഉലുവപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക.
മസാലയിലേക്ക് വിനാഗിരിയും (ആവശ്യമെങ്കിൽ മാത്രം അല്പം തിളപ്പിച്ചാറിയ വെള്ളവും) ചേർത്ത് നന്നായി തിളപ്പിക്കുക.
ഗ്രേവി തിളച്ചു വരുമ്പോൾ വറുത്ത ചിക്കൻ ചേർത്ത് നന്നായി ഇളക്കി, എണ്ണ തെളിയുന്നത് വരെ വേവിക്കുക. തണുത്ത ശേഷം ഈർപ്പമില്ലാത്ത ഗ്ലാസ് കുപ്പികളിലേക്ക് മാറ്റുക.