23 SEPT 2025
TV9 MALAYALAM
Image Courtesy: Unsplash
ബീറ്റ്റൂട്ടിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബീറ്റാലെയ്നുകൾ, നൈട്രേറ്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണിത്.
ബീറ്റ്റൂട്ട് ജ്യൂസിന് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ ഇത് അമിതമായി കഴിക്കുന്നതും ദോഷകരമാണോ?
ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഓക്സലേറ്റ് പരലുകൾ ഉണ്ടാക്കുന്നു. അങ്ങനെ വൃക്കയിൽ കല്ല് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുമെങ്കിലും, കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരോ മരുന്നുകൾ കഴിക്കുന്നവരോ ആയ വ്യക്തികൾക്ക് ഇത് പ്രശ്നമായേക്കാം.
ബീറ്റ്റൂട്ട് ജ്യൂസിന്റെ ഉയർന്ന അസിഡിറ്റി ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ച് വെറും വയറ്റിൽ കഴിക്കുമ്പോൾ. ചിലർക്ക് വയറിളക്കം ഉണ്ടാകും.
ഇതിലെ ഓക്സലേറ്റുകൾ മുടി വളർച്ചയ്ക്ക് ആവശ്യമായ സിങ്ക് പോലുള്ള പ്രധാന ധാതുക്കളുടെ ആഗിരണം തടസ്സപ്പെടുത്തും. ഇത് മുടി കൊഴിച്ചിലുണ്ടാക്കും.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഗർഭിണികൾ ഒഴിവാക്കുക. കാരണം ഊർജ്ജക്കുറവ്, തലവേദന, തലകറക്കം എന്നിവ അനുഭവപ്പെടാം.
ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് കുറയ്ക്കും. ഇത് സ്ത്രീകളിൽ പല പ്രശ്നങ്ങൾക്കും കാരണമാകും.