18 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
ചെമ്പ് പാത്രങ്ങൾ ഇന്ന് മിക്ക വീടുകളിലും കുറവാണ്. ഉപയോഗിക്കുന്നവരും ഉണ്ട്. ഇതിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതായി പറയപ്പെടുന്നു.
നാരങ്ങാവെള്ളം ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ അത് വിപരീത ഫലം നൽകിയേക്കാം. കൂടുതലറിയാം.
നാരങ്ങയും ചെമ്പും യോജിക്കുമ്പോൾ അത് ദോഷകരമായി മാറുന്നു. കാരണം അതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രാസപ്രവർത്തനം നടക്കുന്നു.
നാരങ്ങാനീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചെമ്പ് പാത്രത്തിൽ സൂക്ഷിച്ചാൽ ചെമ്പ് ലവണങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെ രുചിയും ഘടനയും മാറുന്നു.
എന്നാൽ ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കാൻ നാരങ്ങാ ഉപയോഗിക്കുന്നത് നല്ലതാണ്. അതിലൂടെ അവയുടെ തിളക്കം വീണ്ടെടുക്കാൻ സാധിക്കും.
നാരങ്ങാവെള്ളം സ്റ്റെയിൻലെസ് സ്റ്റീൽ, സെറാമിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങളിൽ മാത്രം സൂക്ഷിക്കുക. അങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം.
ചെറിയ അളവിൽ ചെമ്പ് ആവശ്യമാണ്. അമിതമായി കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, കരൾ അല്ലെങ്കിൽ വൃക്ക തകരാറുകൾ എന്നിവ ഉണ്ടായേക്കാം.