18 JULY 2025
SHIJI MK
Image Courtesy: Getty Images
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് മാനികാരോഗ്യത്തെ ആകെ നശിപ്പിക്കും. ഉറക്കം മെച്ചപ്പെടുത്തുന്നതിനായി നിങ്ങള്‍ക്ക് ചെയ്ത് നോക്കാവുന്ന ചില വഴികള്‍ പരിശോധിക്കാം.
ഉറക്ക ശരിയായി ലഭിച്ചില്ലെങ്കില്‍ അത് മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്. ശാരീരിക പ്രവര്‍ത്തനങ്ങളെയും സാരമായി തന്നെ ബാധിക്കുന്നു.
വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ ഒരു വ്യക്തി സ്വാഭാവികമായും പ്രകോപിതനാകുന്നു. ഇത് ഇയാളില്‍ പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു.
അപൂര്‍ണമായി ഉറക്കം പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രയോജനപ്പെടും.
ഉറക്കം എന്നത് നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. വിശപ്പും ദാഹവും ശമിപ്പിക്കുന്നത് പോലെ തന്നെ ഉറക്കവും കൃത്യമായി നിര്‍വഹിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഉറങ്ങാന്‍ കിടക്കുന്ന അന്തരീക്ഷണം എപ്പോഴും ശാന്തമായിരിക്കണം. ഉറങ്ങുന്നതിന് 1 മണിക്കൂര്‍ മുമ്പ് ടിവി, കമ്പ്യൂട്ടര്‍, ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിര്‍ത്താം.
ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരിക്കലും വയറുനിറയെ ഭക്ഷണം കഴിക്കരുത്. മദ്യവും കഫീനും കഴിക്കുന്നതും ഒഴിവാക്കാം. ഇത് ഉറക്കത്തെ ബാധിക്കുന്നവയാണ്.
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ശ്വസന വ്യായാമങ്ങളോ ധ്യാനമോ ചെയ്യാന്‍ ശ്രമിക്കാവുന്നതാണ്. ഇത് രാത്രിയില്‍ നല്ല ഉറക്കം നല്‍കാന്‍ സഹായിക്കും.