04 JULY 2025

TV9 MALAYALAM

പഞ്ചസാര അധികമായാൽ തലോച്ചോറിന് സംഭവിക്കുന്നത്? 

Image Courtesy: Getty Images

മധുരം എന്തായാലും ഒന്നും നോകാതെ കഴിക്കുന്നവരാണ് അധികവും. എന്നാൽ ഇതിൻ്റെ പാർശ്വഫലങ്ങൾ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്.

പഞ്ചസാര

മധുരം അധികമായാൽ നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും അത് കാര്യമായി ബാധിക്കുന്നു. തലച്ചോറിനെ എന്ത് സംഭവിക്കുമെന്ന് നോക്കാം.

അധികമായാൽ

അമിതമായ പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ഓർമ്മശക്തിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

ഓർമ്മശക്തി

പഞ്ചസാരയുടെ ഉപയോ​ഗം തലച്ചോറിലെ വീക്കത്തിനും കാരണമാകും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഹാനികരമാണ്.

വീക്കം

പഞ്ചസാരയുടെ അളവ് കൂടുന്നത് ഉത്കണ്ഠയും വർദ്ധിപ്പിക്കുന്നു. അതിനാൽ ഇത് നിങ്ങളുടെ മാനസികാവസ്ഥയെ കാര്യമായി ബാധിക്കുന്ന ഒന്നാണ്.

മാനസികാവസ്ഥ

പഠനങ്ങൾ അനുസരിച്ച്, പഞ്ചസാര അമിതമായി ഉപയോഗിക്കുന്നവരിൽ വിഷാദരോഗ സാധ്യത 23 ശതമാനം കൂടുതലാണെന്ന് പറയുന്നു.

വിഷാദരോഗം

ഉയർന്ന പഞ്ചസാരയുടെ അളവ് രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിങ്ങളുടെ കഴിവിനെയും ഇല്ലാതാക്കുന്നു.

മാനസിക ശേഷി  

പഞ്ചസാര പഠനത്തിനും ഓർമ്മശക്തിക്കും അത്യാവശ്യമായ തലച്ചോറിന്റെ രാസവസ്തുവായ ബിഡിഎൻഎഫിന്റെ ഉത്പാദനം കുറയ്ക്കുന്നു.

പഠനം