21 May 2025

TV9 MALAYALAM

എന്താണ്‌ 'ക്വയറ്റ് ക്രാക്കിംഗ്'? കാരണങ്ങള്‍ എന്തെല്ലാം?

Image Courtesy: Freepik

തൊഴിലിടങ്ങളില്‍ നിങ്ങള്‍ അസന്തുഷ്ടരാണെങ്കില്‍ ആ അവസ്ഥയെയാണ്  'ക്വയറ്റ് ക്രാക്കിംഗ്' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്‌

ക്വയറ്റ് ക്രാക്കിംഗ്

ജോലിസ്ഥലത്തെ 'മറഞ്ഞിരിക്കുന്ന പ്രതിസന്ധി'യായാണ് ഇത് വിലയിരുത്തുന്നത്. ഇതിന്റെ പരിണിതഫലങ്ങള്‍ നോക്കാം

പ്രതിസന്ധി

സംതൃപ്തിയോടെ ജോലി ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം. എന്നാല്‍ ക്വയറ്റ് ക്രാക്കിങിന്റെ പ്രധാന പ്രശ്‌നം തൊഴിലിടത്തെ അസംതൃപ്തിയാണ്‌

അതൃപ്തി

തൊഴിലില്‍ കൂടുതല്‍ ഇടപെടലുണ്ടാകില്ല. കമ്പനി, സഹപ്രവര്‍ത്തകരുമായി എന്നിവരുമായുള്ള ഇടപെടലുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ താല്‍പര്യപ്പെടും

ഒറ്റപ്പെടല്‍

ഇത് പതുക്കെ നമ്മുടെ പ്രകടനത്തെയും ബാധിച്ച് തുടക്കം. തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാത്തതും താല്‍പര്യക്കുറവുമാണ് കാരണം

പ്രകടനം

ഇത് നിലവിലെ ജോലി രാജി വയ്ക്കാനും പ്രേരിപ്പിച്ചേക്കാം. മറ്റ് അവസരങ്ങള്‍ തേടാന്‍ ജീവനക്കാര്‍ തുടങ്ങും.

രാജി

ദീർഘകാല തൊഴിൽ സാധ്യതകളുടെ അഭാവം, പുനഃസംഘടന, പിരിച്ചുവിടലുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകളാണ്‌ ഒരു കാരണം

കാരണം

അവസരങ്ങളുടെ അഭാവം, സമ്മര്‍ദ്ദം, അമിതമായ ജോലിഭാരം, അംഗീകാരമില്ലായ്മ, മാർഗനിർദേശത്തിന്റെ അഭാവം എന്നിവയും കാരണങ്ങളാണ്‌

സമ്മര്‍ദ്ദം