21 June 2026
SHIJI MK
Image Credit: Getty Images
വൈഫൈ ഇല്ലാത്ത വീടുകള്‍ ഇന്ന് വിരളമാണ്. ടെലിവിഷന്‍ മുതല്‍ പലതും വൈഫൈയില്‍ ആയിരിക്കും ഇന്ന് വീടുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റില്ലാത്ത ദിവസങ്ങളെ കുറിച്ച് ആലോചിക്കാനും വയ്യ.
ഒരു വീട്ടില്‍ എന്ത് വാങ്ങി വെക്കുമ്പോഴും നമ്മള്‍ വാസ്തു നോക്കാറുണ്ട്. എന്നാല്‍ വൈഫൈ വെക്കുന്നതിനും വാസ്തു നോക്കേണ്ട കാര്യം നിങ്ങള്‍ക്ക് അറിയാമോ?
വാസ്തു നോക്കാതെ വീട്ടില്‍ വൈഫൈ വെക്കുകയാണെങ്കില്‍ മാനസിക സമ്മര്‍ദം, ഉറക്കക്കുറവ്, ജോലി തടസം, സാമ്പത്തിക പ്രശ്‌നം എന്നിവയെല്ലാം ചിലപ്പോള്‍ നിങ്ങളെ തേടി വരാം.
വൈഫൈ റൗട്ടര്‍ കിടപ്പുമുറിയിലോ തലയോട് ചേര്‍ത്തോ വെക്കാന്‍ പാടില്ല. റൗട്ടറില്‍ നിന്നുള്ള സിഗ്നലുകള്‍ നിങ്ങളുടെ ഉറക്കം ഇല്ലാതാക്കുന്നതാണ്. അതിനാല്‍ ശ്രദ്ധിക്കാം.
റൗട്ടറില്‍ നിന്നുള്ള സിഗ്നല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ലിവിങ് റൂം പോലുള്ള ഇടങ്ങളില്‍ വെക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യത്തിനും നല്ലത് തന്നെയാണ് അറിയാലോ.
വൈഫൈ റൗട്ടറുകള്‍ വീടിന്റെ മൂലയിലോ നിലത്തോ വെക്കുന്നവരുണ്ട്. എന്നിട്ട് വയറുകള്‍ പുറത്തേക്ക് കാണാത്ത രൂപത്തില്‍ കൊണ്ടുപോകുന്നതാണ് പതിവ്.
എന്നാല്‍ വാസ്തുവിദ്യ പ്രകാരം ഇലക്രോണിക് ഉപകരണങ്ങള്‍ എപ്പോഴും തുറന്നതും അല്‍പ്പം ഉയര്‍ന്നതുമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. ഒപ്റ്റിക്കല്‍ പ്രഭാവം നിലനിര്‍ത്താന്‍ സഹായിക്കും.
അടുക്കളയിലും വെള്ളത്തിനടുത്തും റൗട്ടര്‍ വെച്ചാല്‍ പെട്ടെന്ന് കേടുവരും. മാത്രമല്ല അടുക്കളയില്‍ വെക്കുന്നത് അശുഭകരവുമാണ്. സിഗ്നല്‍ ദുര്‍ബലപ്പെട്ടേക്കാം.