4 May 2025

TV9 MALAYALAM

ലോകം കണ്ട ഏറ്റവും വലിയ ഭൂചലനങ്ങള്‍

Image Courtesy: Unsplash

1960ല്‍ ചിലിയിലെ വാല്‍ഡിവിയയിലൂണ്ടായ ഭൂകമ്പമാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ ഭൂകമ്പം. തീവ്രത 9.5 (ചിത്രങ്ങളെല്ലാം സാങ്കല്‍പികം)

ചിലി

1964ലെ അലാസ്‌ക ഭൂകമ്പമാണ് ഈ പട്ടികയില്‍ രണ്ടാമത്. 9.2 ആയിരുന്നു അലാസ്‌കയിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത

അലാസ്‌ക 

2004ല്‍ ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പം മൂന്നാമതുണ്ട്. 9.1 ആയിരുന്നു തീവ്രത. സുനാമിക്കും കാരണമായി

സുമാത്ര

2011ല്‍ ജപ്പാനിലെ തോഹോകുവിലുണ്ടായ ഭൂകമ്പത്തിനും 9.1 ആയിരുന്നു തീവ്രത. പട്ടികയില്‍ നാലാമത് തോഹോകുവിലുണ്ടായ ഭൂകമ്പമാണ്‌

തോഹോകു

1952ല്‍ റഷ്യയിലെ കാംചത്കയിലും വലിയൊരു ഭൂകമ്പുണ്ടായി. ഈ ഭൂകമ്പത്തിന് 9.0 ആയിരുന്നു തീവ്രത. ഇതാണ് അഞ്ചാമത്‌

കാംചത്ക

2010ലും ചിലി ഭൂകമ്പത്തില്‍ വിറച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഇത്തവണ ചിലിയെ നടുക്കിയത്. ഇതാണ് ലോകം കണ്ടതില്‍ ആറാമത്തെ വലിയ ഭൂകമ്പം

ചിലി

1906 ജനുവരി 31-ന് ഇക്വഡോർ തീരത്തിനടുത്ത്, 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇക്വഡോറിലും കൊളംബിയയിലും നാശനഷ്ടമുണ്ടായി

ഇക്വഡോര്‍

1950ലെ അസം-ടിബറ്റ് ഭൂചലനം, 2005ലെ അലാസ്‌കയിലുണ്ടായ റാറ്റ് ഐലന്‍ഡ് ഭൂചലനം എന്നിവയുടെ തീവ്രത 8.7 ആയിരുന്നു

8.7 തീവ്രത