20  September 2026

Prasanth Kumar

6000mAh ബാറ്ററി, 50MP ക്യാമറ,  5G ഫോൺ; വില  13999 രൂപ മാത്രം

Photo Credit: Lava Amazon

ലാവ കഴിഞ്ഞ ദിവസം ഇന്ത്യയിൽ തങ്ങളുടെ ബോൾഡ് സീരീസിലെ പുതിയ ഓപ്ഷനായി ലാവ ബോൾഡ് N4 പ്രോ 5G ലോഞ്ച് ചെയ്തു

ലാവ ബോൾഡ് N4 പ്രോ 5

ലാവ ബോൾഡ് N4 പ്രോ 5ജിയുടെ 6GB+128GB വേരിയന്റിന് 13,999 രൂപയാണ് വില. ഇത് ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള പ്രത്യേക വിലയാണ്.

വില

സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് 12 മുതൽ ആമസോൺ വഴി ലാവ ബോൾഡ് N4 പ്രോ 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തും.

ലഭ്യത

മിഡ്‌നൈറ്റ് ബ്ലൂ, ലാവെൻഡർ/ സിൽവർ ഗ്രേഡിയന്റ് കളർ ഓപ്ഷനുകളിൽ ലാവ ബോൾഡ് N4 പ്രോ 5ജി ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകും.

കളർ ഓപ്ഷനുകൾ

വിലയാണ് ഇതിന്റെ ​ഹൈ​ലൈറ്റ്. 13999 രൂപ വിലയിൽ 6GB+128GB വേരിയന്റിൽ ഒരു പുതിയ 5ജി ഫോൺ കിട്ടുക ഇപ്പോൾ വിരളമാണ്. 

​ഹൈ​ലൈറ്റ്

6.75 ഇഞ്ച് (1612 × 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 550 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 

ഡിസ്പ്ലേ

2.3GHz യൂണിസോക് T8200 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G57 MC2 ജിപിയു, 6GB LPDDR4x റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയുമുണ്ട്. 

പ്രോസസർ

50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 

ക്യാമറ

18W ചാർജിംഗ് പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, 4G VoLTE എന്നിവയുമുണ്ട്. 

ബാറ്ററി

ആൻഡ്രോയിഡ് 16, IP64 റേറ്റിങ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാനുള്ള സൗകര്യം

മറ്റ് ഫീച്ചറുകൾ