19 May 2025

TV9 MALAYALAM

പാചകത്തില്‍ പരീക്ഷിക്കാം ഈ നുറുങ്ങുവിദ്യകള്‍, ഡോക്ടറുടെ 'ടിപ്‌സ്'

Image Courtesy: Freepik

പാചകം ചെയ്യുമ്പോള്‍ ചില 'ടിപ്‌സ്' നമുക്ക് ഉപകരിക്കും. ആരോഗ്യവിദഗ്ധനായ ഡോ. കരണ്‍ രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നുറുങ്ങുവിദ്യകള്‍ നോക്കാം

നുറുങ്ങുവിദ്യ

ഉള്ളി മുറിക്കുമ്പോള്‍ ആരായാലും കരഞ്ഞുപോകും. കണ്ണിന് ഇറിട്ടേഷന്‍ ഉണ്ടാക്കുന്ന ഈ ഗ്യാസ് കുറയ്ക്കാന്‍ ഉള്ളി മുറിക്കുന്നതിന് മുമ്പ് തണുപ്പിച്ചാല്‍ നല്ലത്‌

ഉള്ളി

രോഗപ്രതിരോധശേഷി കൂട്ടുന്ന 'അലിസിന്‍' പൂര്‍ണമായും ഡെവലപ് ചെയ്യാന്‍ വെള്ളുത്തുള്ളി മുറിച്ചതിന് ശേഷം വേവിക്കുന്നതിന് മുമ്പ് 15 മിനിറ്റ് പുറത്തുവച്ചാല്‍ മതി

വെളുത്തുള്ളി

കട്ടന്‍കാപ്പിയില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക. ഇത് കയ്പ് രുചി കുറയാന്‍ സഹായിക്കുമെന്നും ഡോ. കരണ്‍ രാജന്‍ പറഞ്ഞു.

കട്ടന്‍കാപ്പി

കൂൺ കഴിക്കുന്നതിന് മുമ്പ് 20 മിനിറ്റ് വെയിലത്ത് വയ്ക്കുന്നത്‌ അവ സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിനും, വിറ്റാമിൻ ഡി 2 ന്റെ അളവ് വർധിപ്പിക്കുന്നതിനും സഹായകരമാകും

കൂൺ

എരിവുള്ള എന്തെങ്കിലും കഴിച്ചതിന് ശേഷം അത് കുറയ്ക്കാന്‍ തൈര് ഉപയോഗിക്കുന്നത് നല്ലത്. തൈരിലെ 'കസീന്‍' പ്രോട്ടീന്‍ എരിവുള്ള ആഹാരത്തിലെ 'കാപ്‌സൈസിന്‍' മാറ്റുന്നു.

തൈര്

വാങ്ങിയതിന് ശേഷം രണ്ട് ദിവസത്തേക്ക് മാവ് (flour) ഫ്രീസറില്‍ വെയ്ക്കുക. തണുത്ത താപനില മാവിലെ വീവില്ലുകളെ (ഒരു തരം കീടം) നശിപ്പിക്കുമെന്നും ഡോക്ടര്‍

മാവ്

പാചകത്തിലെ ടിപ്‌സുകളെക്കുറിച്ചുള്ള ഈ അവകാശവാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. സംശയങ്ങള്‍ക്ക് വിദഗ്‌ധോപദേശം തേടുക

നിരാകരണം