07 September 2026

SHIJI MK

ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌ 

Image Credit: Getty Images

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹമുണ്ടോ നിങ്ങള്‍ക്ക്? വിലക്കയറ്റം കണ്ട് വിഷമിക്കേണ്ടതില്ല, നിങ്ങളുടെ ബജറ്റിന് അനുസരിച്ച് ആഭരണങ്ങള്‍ വാങ്ങിക്കാവുന്നതാണ്.

സ്വര്‍ണം

സ്വര്‍ണത്തിന് വില കൂടാന്‍ തുടങ്ങിയതോടെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. ചെറിയ തുകയ്ക്ക് സ്വന്തമാക്കാം എന്നതാണ് ഇതിന് പ്രധാന കാരണം.

ലൈറ്റ് വെയ്റ്റ്

വിലക്കയറ്റം കാരണം ഉപഭോക്താക്കള്‍ ജ്വല്ലറികളിലേക്ക് വരുന്നത് കുറഞ്ഞതോടെ ഒട്ടനവധി ഓഫറുകളാണ് വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്.

ഓഫറുകള്‍

1 പവനിലും രണ്ട് പവനിലുമെല്ലാം വിവാഹസെറ്റുകളും ഇന്ന് ലഭ്യമാണ്. തൂക്കം കുറച്ച് ആവശ്യമായ എല്ലാ ആഭരണങ്ങളും ചെയ്‌തെടുക്കാം.

വിവാഹസെറ്റ്

ലൈറ്റ് വെയ്റ്റാണെന്ന് കരുതി കാണാന്‍ പോലും ഉണ്ടാകില്ലെന്ന് കരുതരുത്. നല്ല ഭംഗിയില്‍ തൂക്കം നന്നായി തോന്നിക്കും വിധത്തിലാണ് ഇവയുടെ നിര്‍മാണം.

തൂക്കം

ലൈറ്റ് വെയ്റ്റാണെങ്കിലും ഇവ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഒരാളുടെ ഉപയോഗം പോലിരിക്കും എല്ലാം.

പൊട്ടുമോ?

നിങ്ങളുടെ ബജറ്റിനനുസരിച്ച് ആഭരണങ്ങള്‍ വാങ്ങിക്കാനാണെങ്കില്‍ ലൈറ്റ് വെയ്റ്റ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാല്‍ വാങ്ങിയാലോ?

വാങ്ങാം