07 June 2026

SHIJI MK

ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം

Image Credit: Getty  Images

കരള്‍ രോഗങ്ങള്‍ക്ക് പിന്നാലെ കരളിലെ കോശങ്ങള്‍ നശിക്കുകയും സ്‌കാര്‍ ടിഷ്യൂകള്‍ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. ഇതുവഴി കരളിലെ രക്തയോട്ടം കുറയുന്നു.

ലിവര്‍ സിറോസിസ്

കരളിന് അസുഖം ബാധിച്ച് കഴിഞ്ഞാല്‍ ദഹനപ്രക്രിയക്ക് ആവശ്യമായ പിത്തരസം ഉത്പാദിപ്പിക്കുന്ന പരാജയപ്പെടും. മാത്രമല്ല, ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളാനും സാധിക്കാതെയാകും.

പിത്തരസം

വിവിധ കാരണങ്ങളാണ് ലിവര്‍ സിറോസിസ് എന്ന എന്ന അസുഖം വരുന്നതിന് കാരണം. അമിത മദ്യപാനമാണ് പ്രധാന കാരണം. വൈറല്‍ ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ എന്നിവയും ലിവര്‍ സിറോസിസിലേക്ക് എത്തും.

എന്തുകൊണ്ട്

വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുക, ഓക്കാനും ഛര്‍ദി എന്നിവ ഉണ്ടാകുക, വയറിന്റെ മുകള്‍ ഭാഗത്ത് വേദന എന്നിവയാണ് ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍.

ലക്ഷണങ്ങള്‍

കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ശരീരം വിവിധ തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. മഞ്ഞപ്പിത്തം, വയറില്‍ വെള്ളം കെട്ടിക്കിടക്കുക, രക്തസ്രാവം, ചതവുകള്‍, ശ്രദ്ധക്കുറവ്, ആശയക്കുഴപ്പം, ഉറക്കമില്ലായ്മ എന്നിയുണ്ടാകും.

ഇവ ശ്രദ്ധിക്കാം

കരള്‍ സിറോസിസ് പൂര്‍ണമായും മാറ്റാന്‍ കഴിയുന്ന ഒരു അസുഖമല്ല. എന്നാല്‍ രോഗം നേരത്തെ കണ്ടെത്തിയാല്‍ മരുന്നിലൂടെയും മറ്റും സങ്കീര്‍തകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

ചികിത്സ

കരള്‍ സിറോസിസ് പൂര്‍ണമായും മാറ്റാന്‍ കഴിയുന്ന ഒരു അസുഖമല്ല. എന്നാല്‍ രോഗം നേരത്തെ കണ്ടെത്തിയാല്‍ മരുന്നിലൂടെയും മറ്റും സങ്കീര്‍തകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

ചികിത്സ

മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുക, ഉപ്പിന്റെയും കൊഴുപ്പിന്റെയും ഉപയോഗം കുറയ്ക്കുക എന്നത് ലിവര്‍ സിറോസിസ് വരാതിരിക്കാന്‍ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യങ്ങള്‍.

ഇവ വേണ്ട

വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കാനും വയറിലെയും കാലിലെയും നീര് കുറയ്ക്കാനും മരുന്നുകള്‍ ലഭിക്കും. മാത്രമല്ല, കരള്‍ മാറ്റിവെക്കന്‍ ശസ്ത്രക്രിയയും നടത്താവുന്നതാണ്.

ഹെപ്പറ്റൈറ്റിസ്