22 June 2026

SHIJI MK

വെള്ളത്തില്‍ വളര്‍ത്തിയെടു- ക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഏതെല്ലാം?

Image Credit: Getty  Images

വീടിന് പുറത്ത് ചെടികള്‍ വെക്കുന്നത് പോലെ ഇപ്പോള്‍ വീടിനുള്ളിലും വളര്‍ത്താറുണ്ട്. ഒരു വീടിന്റെ ഘടനയോടും നിറത്തോടുമെല്ലാം ചേര്‍ന്നു നില്‍ക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കാണ് ഡിമാന്‍ഡ്.

ഇന്‍ഡോര്‍ പ്ലാന്റുകള്‍

മണ്ണിലാണ് സാധാരണയായി നമ്മള്‍ ചെടികള്‍ വളര്‍ത്താറുള്ളത്. എന്നാല്‍ മണ്ണില്‍ അല്ലാതെ വെള്ളത്തിലും വളര്‍ത്തിയെടുക്കാവുന്ന ധാരാളം ചെടികളുണ്ട്, അവയെ ഒന്നറിഞ്ഞാലോ?

വളര്‍ത്താം

വളരെ എളുപ്പത്തില്‍ വെള്ളത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ചെടിയാണ് ഫിലോഡെന്‍ഡ്രോണ്‍. വളരെ തിളക്കമുള്ള ഇലകളുള്ള ഈ ചെടി വീടുനുള്ളില്‍ വെച്ചാല്‍ അടിപൊളിയാകും.

ഫിലോഡെന്‍ഡ്രോണ്‍

അധികം പരിചരണം ആവശ്യമില്ലാത്ത സസ്യമാണ് ലക്കി ബാംബു. വെള്ളത്തില്‍ വളരെ വേഗത്തില്‍ ഇവ വളരുകയും ചെയ്യും. നിങ്ങളുടെ വീടിനെ കൂടുതല്‍ സുന്ദരമാക്കാനും സഹായിക്കുന്നു.

ലക്കി ബാംബു

മണി പ്ലാന്റ് പെട്ടെന്ന് വളരുന്ന ചെടിയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. വെള്ളത്തിലും മണ്ണിലുമെല്ലാം ഇത് ഒരുപോലെ വളരും, പെട്ടെന്ന് പടര്‍ന്ന് പന്തലിക്കാനും സാധിക്കുന്നതാണ്.

മണി പ്ലാന്റ്

പെട്ടെന്ന് പടര്‍ന്ന് വളരാന്‍ കഴിയുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. മണ്ണിലും വെള്ളത്തിലും ഒരുപോലെ വളര്‍ത്തിയെടുക്കാനും ഇത് സാധിക്കും. പരിചരണവും കുറവ് മതി.

ഇംഗ്ലീഷ് ഐവി

സ്‌പൈഡര്‍ പ്ലാന്റും വളരെ പ്രത്യേകതകളുള്ള ചെടിയാണ്. മണ്ണിലും വെള്ളത്തിലും ഒരുപോലെ ഇത് വളര്‍ത്തിയെടുക്കാന്‍ സാധിക്കും. വായുവിനെ ശുദ്ധീകരിക്കാനും ഈ ചെടിക്ക് സാധിക്കും.

സ്‌പൈഡര്‍ പ്ലാന്റ്