Nithya V
Image Credit: Getty Image
09 January 2026
പാചകവാതകവില അടിക്കടി വർദ്ധിച്ച് സാധാരണക്കാരെ ശ്വാസം മുട്ടിക്കുന്നുണ്ട്. അതിനിടെ ഗ്യാസ് പെട്ടെന്ന് തീരുന്നതും പ്രശ്നമാണ്.
എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഗ്യാസ് തീരുന്നത്? ചെറിയ കാര്യങ്ങളിലൂടെ ഒരു സിലിണ്ടർ 10 -15 ദിവസം വരെ അധികം ഉപയോഗിക്കാൻ കഴിയുമെന്ന് അറിയാമോ?
കഴുകിയ ഉടനെ തന്നെ പാത്രം അടുപ്പത്ത് വയ്ക്കേണ്ട. ഉണങ്ങിയ തുണി കൊണ്ട് പാത്രം തുടച്ച് ഈർപ്പം മാറ്റിയ ശേഷം മാത്രം പാചകം തുടങ്ങുക.
പാത്രത്തിന്റെ അടിയിലുള്ള വെള്ളം വറ്റി വരാൻ കുറഞ്ഞത് ഒന്ന് രണ്ട് മിനിറ്റ് തീ കൂട്ടി വയ്ക്കേണ്ടി വരുന്നതിലൂടെ ഗ്യാസ് പാഴാകാറുണ്ട്.
തീ കൂട്ടി വെച്ചാൽ ഭക്ഷണം വേഗം വേവുമെന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. വശങ്ങളിലൂടെ പുറത്തേക്ക് വരുന്ന തീ വായുവിനെയാണ് ചൂടാക്കുന്നത്.
അതിനാൽ, പാത്രത്തിന്റെ അടിവട്ടത്തിന് ഉള്ളിൽ മാത്രം നിൽക്കുന്ന രീതിയിൽ തീ ക്രമീകരിച്ച് നിങ്ങൾക്ക് പാചകം ചെയ്യാവുന്നതാണ്.
പ്രഷർ കുക്കർ ഉപയോഗിക്കുന്നതാണ് മറ്റൊരു വഴി. സാധാരണ പാത്രത്തിൽ വേവിക്കുന്നതിനേക്കാൾ ചെറിയ സമയം കൊണ്ട് കുക്കറിൽ വേവിക്കാം.
ചെറിയ പാത്രങ്ങൾ വലിയ ബർണറിൽ വയ്ക്കുമ്പോൾ വശങ്ങളിലൂടെ തീ, ഗ്യാസ് പാഴായി പോകും. അതിനാൽ പാത്രത്തിന് അനുയോജ്യമായ ബർണർ തിരഞ്ഞെടുക്കാം.