01 NOV 2026
ASHLI C
PHOTO CREDIT: TV9 NETWORK
ഹൈന്ദവ മതവിശ്വാസത്തിലെ ഏറ്റവും പ്രധാന്യമുള്ള ആഘോഷങ്ങളിലൊന്നാണ് ദീപാവലി.
മനസ്സിലെ അജ്ഞതയും തിന്മയും അകറ്റിയും ജീവിതത്തിലേക്ക് വെളിച്ചവും നന്മയും പകരുന്നതിന്റെ അടയാളമായാണ് ഈ ആഘോഷം കണക്കാക്കുന്നത്.
മഹാലക്ഷ്മിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനും കുടുംബത്തിൽ ഐശ്വര്യവും ധനസമൃദ്ധിയും നിലനിർത്തുന്നതിനും ആണ് ഇത് ആഘോഷിക്കുന്നത്.
തിന്മയ്ക്കും നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി.
ധനസമൃദ്ധിക്കും ഐശ്വര്യത്തിനുമായി ജപിക്കേണ്ട പ്രധാന മന്ത്രം: ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മ്യൈ നമഃ
ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങിയും ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനായി ഓം ഗം ഗണപതയേ നമഃ
കുടുംബത്തിൽ സമ്പത്തും സമൃദ്ധിയും വരുന്നതിനായി കുബേര മന്ത്രമായ ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ ധനധാന്യസമൃദ്ധിം മേ ദേഹി ദാപയ സ്വാഹാ എന്നത് ജപിക്കുക.
മനസ്സമാധാനം ഉണ്ടാക്കുന്നതിനുംവീടുകളിൽ പ്രകാശവും മംഗളവും നിറയുന്നതിനും ജപിക്കേണ്ട ശ്ലോകം: അസതോ മാ സദ്ഗമയ, തമസോ മാ ജ്യോതിർഗമയ, മൃത്യോർ മാ അമൃതംഗമയ. ഓം ശാന്തിഃ ശാന്തിഃ ശാന്തി