15 August 2026

AMAL KV

വില 20 ലക്ഷത്തിൽ താഴെ, മഹീന്ദ്ര ലൈഫ്സ്റ്റൈലർ പിക്കപ്പ് ഇറങ്ങി

Photo Credit: Mahindra FB Page 

മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയ വാഹനങ്ങളിൽ ഒന്നായ സ്കോർപിയോ ലൈഫ് സ്റ്റൈലർ പിക്കപ്പ് അവതരിപ്പിച്ചു.

ലൈഫ്സ്റ്റൈലർ

സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് വാഹനം അവതരിപ്പിക്കും എന്നായിരുന്നു സൂചന എങ്കിലും ഒരു ദിവസം മുമ്പേ തന്നെ കമ്പനി വാഹനം പുറത്തിറക്കി. 

സർപ്രൈസ്

വാഹനത്തെ അവതരിപ്പിച്ചു എങ്കിലും അടുത്ത വർഷം ഏപ്രിൽ മുതലാണ് ലൈഫ്സ്റ്റൈലർ  വിപണിയിലേക്ക് എത്തുക.

വിപണിയിലേക്ക് 

മഹീന്ദ്ര 2023-ൽ അവതരിപ്പിച്ച ഗ്ലോബൽ പിക് അപ് കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ലൈഫ്സ്റ്റൈലർ ഒരുക്കിയിരിക്കുന്നത്.

ഗ്ലോബൽ പിക് അപ് 

സ്കോർപിയോ  N ന്റെ പ്ലാറ്റ്‌ഫോമിലാണ് ലൈഫ്‌സ്റ്റൈലർ നിർമിച്ചിരിക്കുന്നത്. സ്കോർപിയോ N ലെ എൻജിനുകൾ തന്നെയാണ് ലൈഫ്‌സ്റ്റൈലറിലും പ്രതീക്ഷിക്കുന്നത്.

സ്കോർപിയോ എൻ 

ഏറെ പുതുമയുള്ളതും റിജിഡ് ഫീൽ നൽകുന്നതുമായ മുൻഭാ​ഗമാണ് വാഹനത്തിന്. എൽ ആകൃതി തോന്നിപ്പിക്കുന്ന ഡേ-ടൈം റണ്ണിംഗ് ലൈറ്റുകളാണ് വരുന്നത്. 

റിജിഡ് ഫീൽ

19.79 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ടൊയോട്ട ഹൈലക്സ്, ഇസൂസു ഡി-മാക്സ് വി-ക്രോസ് എന്നിവയാകും എതിരാളികൾ. 

വില

രൂപം കൊണ്ട് ഏറെ ആകർഷണം തോന്നിപ്പിക്കുന്ന സ്കോർപിയോ  ലൈഫ് സ്റ്റൈലർ മൂന്ന് പ്രത്യേക എഡിഷനുകളിൽ ലഭ്യമാകും. 

എഡിഷനുകൾ