23 August 2026
AMAL KV
Photo Credit: Mahindra EV Website
ഉപഭോക്താകളുടെ ആവശ്യങ്ങളോട് താൽപര്യങ്ങളോടും എപ്പോഴും അനുകൂലമായി പ്രതികരിക്കുന്ന വാഹന കമ്പനിയാണ് മഹീന്ദ്ര.
അത്തരത്തിൽ ഒരാവശ്യമായിരുന്നു ഇലക്ട്രിക് എസ് യു വി XEV 9S ന്റെ സെക്കന്റ് റോയിൽ കൂടുതൽ സൗകര്യപ്രദമായ സീറ്റിംഗ് വേണമെന്നത്.
പഴയ ബെഞ്ച് മോഡൽ സീറ്റിന് പകരം പ്രത്യേകം ക്യാപ്റ്റൻ സീറ്റുകൾ ഉൾപ്പെടുത്തി XEV 9S സിക്സ് സീറ്റർ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
പാക്ക് ടു എബോവ്, പാക്ക് ത്രീ , പാക്ക് ത്രീ എബോവ് എന്നീ വകഭേദങ്ങളിലാണ് ഈ പുതിയ സീറ്റിംഗ് ലേഔട്ട് ലഭ്യമാവുക.
എന്നാൽ വാഹനത്തിന്റെ മറ്റ് ഫീച്ചറുകൾ ബാറ്ററി ഓപ്ഷനുകൾ, പവർട്രെയിൻ എന്നിവയിൽ മാറ്റൾ ഒന്നും സംഭവിച്ചിട്ടില്ല.
പുതിയ ആറ് സീറ്റ് മോഡലിന് 25,000 രൂപ അധികം നൽകേണ്ടി വരും. വാഹനത്തിന്റെ വില 25.25 ലക്ഷം രൂപ മുതൽ 30.15 ലക്ഷം രൂപ വരെയാണ്.
എൻട്രി ലെവൽ വേരിയന്റിൽ 521 കിലോമീറ്ററും ടോപ് വേരിയന്റിൽ 679 കിലോമീറ്ററുമാണ് വാഹനം വാ ഗ്ദാനം ചെയ്യുന്ന റേഞ്ച്.
ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര XEV 9S.