03 June 2026

ASHLI C

പഠനത്തിൽ മിടുക്കരാകണോ? ഹനുമാന് ഈ വഴിപാടുകൾ നടത്തൂ 

Image Credit: Getty  Images/Social media

ഹിന്ദുമത വിശ്വാസപ്രകാരം ജ്ഞാനം, ബുദ്ധി, ഏകാഗ്രത, ധൈര്യം എന്നിവയുടെ പ്രതീകമാണ് ഹനുമാൻ സ്വാമി.

ഹനുമാൻ സ്വാമി

ഹനുമാൻ സ്വാമിക്ക് പ്രിയപ്പെട്ട വെറ്റില മാല വഴിപാട് നടത്തുന്നത് പഠനത്തിൽ മുന്നേറാനും ശ്രദ്ധയും വിജയവും കൈവരിക്കാനും നല്ലതാണ്.

വെറ്റില മാല 

പഠനത്തിനുള്ള വൈകല്യങ്ങൾ മാറാനും പരീക്ഷയിൽ മികച്ച വിജയം നേടാനും ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം നടത്തുന്നത് വിശേഷമായി കരുതപ്പെടുന്നു.

അവൽ നിവേദ്യം 

മനസ്സിനെ ഏകാഗ്രത ലഭിക്കാനും ഭയവും പരീക്ഷകളോടുള്ള പേടിയും മാറുന്നതിനും ഹനുമാൻ സ്വാമിക്ക് വെണ്ണ ചാർത്തൽ വഴിപാട് നടത്താം.

വെണ്ണ ചാർത്തൽ

ഹനുമാൻ സ്വാമിക്ക് തുളസിമാല ചാർത്തി പ്രാർത്ഥിക്കുന്നത് ചിന്തകൾക്ക് വ്യക്തത ലഭിക്കാനും അറിവ് വർധിക്കാനും സഹായിക്കും.

തുളസി മാല 

ദിവസവും രാവിലെയോ വൈകിട്ട് വിളക്ക് കൊളുത്തി ഹനുമാൻ ചാലിസ ജപിക്കുന്നത്  ഏകാഗ്രതയും ആത്മവിശ്വാസവും  വളർത്തും.

ഹനുമാൻ ചാലിസ

ഹനുമാൻ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന സിന്ദൂരം തൊട്ട് പഠിക്കാൻ ഇരിക്കുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കും എന്നാണ് വിശ്വാസം.

 സിന്ദൂര തിലകം

വ്യാഴാഴ്ചകളിൽ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും രാമനാമം അതായത് ഓം ശ്രീ രാമായ നമ എന്ന് ജപിക്കുന്നതും പഠനത്തിനു മുന്നേറാൻ നല്ലതാണ്.

ഹനുമാൻ മന്ത്രം