31 May 2026

Nithya V

പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്?

Photo Credit: Getty Images

മതമേതായാലും സംസ്കാരം ഏതായാലും പ്രാർത്ഥിക്കുമ്പോൾ സാധാരണയായി തല കുനിക്കുകയും കണ്ണുകൾ അടയ്ക്കുകയും ചെയ്യാറുണ്ട്.

പ്രാർത്ഥന

എന്തുകൊണ്ടാണ് പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കുന്നത്? എന്തെങ്കിലും ശാസ്ത്രീയവശങ്ങൾ ഇതിന് പിന്നിലുണ്ടോ?

കാരണം

നമ്മുടെ കണ്ണുകൾ തുറന്നിരിക്കുമ്പോൾ ചുറ്റുമുള്ള കാഴ്ചകൾ, ആളുകൾ, ചലനങ്ങൾ എന്നിവ നിരന്തരം തലച്ചോറിലേക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കും.

ദൃശ്യങ്ങൾ

പ്രാർത്ഥന എന്നത് മനസ്സ് ഏകാഗ്രമാക്കേണ്ട ഒന്നായതിനാൽ, കണ്ണ് അടയ്ക്കുന്നതിലൂടെ ബാഹ്യലോകവുമായുള്ള ബന്ധം താല്ക്കാലികമായി തടസ്സപ്പെടുന്നു.

ബാഹ്യലോകം

ഇത് ദൈവത്തിലേക്കോ അല്ലെങ്കിൽ പ്രാർത്ഥനയുടെ വരികളിലേക്കോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതാണ്.

ശ്രദ്ധ

അതുപോലെ, തല കുനിക്കുന്നതും കണ്ണുകൾ അടയ്ക്കുന്നതും പൂർണ്ണമായ കീഴടങ്ങലിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമാണ്.

പ്രതീകം

കണ്ണുകൾ അടയ്ക്കുമ്പോൾ തങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന്റെ രൂപമോ അല്ലെങ്കിൽ പോസിറ്റിവിറ്റിയോ മനസ്സിൽ തെളിയും.

ദൈവത്തിന്റെ രൂപം

ഇത് ആന്തരികമായ സമാധാനവും ദൈവവുമായുള്ള ആത്മീയ ബന്ധവും കൂടുതൽ ശക്തമാക്കാനും സഹായിക്കുന്നതാണ്.

ആത്മീയ ബന്ധം