04 May 2025
Sarika KP
Image Courtesy: Instagram
ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന മിനിസ്ക്രീൻ താരങ്ങളാണ് മാളവിക കൃഷ്ണദാസും തേജസ് സൂര്യയും.
അടുത്തിടെയാണ് താരദമ്പതികൾക്കു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ നൂലുകെട്ടിന്റെയും ചോറൂണിന്റെയും ചിത്രങ്ങളും മാളവിക പങ്കുവച്ചിരുന്നു.
പുതിയതായി കുഞ്ഞിനൊപ്പം രണ്ടാം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങളും വിഡിയോയുമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്
ചിത്രത്തിൽ മെറൂണ്‍ പട്ടുസാരിയില്‍ അതിസുന്ദരിയായാണ് മാളവികയെ കാണാൻ പറ്റുന്നത്. ഇതിനു ചേരുന്ന ചോക്കറും കമ്മലും വളയുമാണ് ആക്സസറീസ്.
മെറൂണിൽ എംബ്രോയിഡറി വർക്കുള്ള കുർത്തയാണ് തേജസിന്റെ ഔട്ട്ഫിറ്റ്. കുഞ്ഞിന്റയും ഡ്രസും ഇതിനോട് ചേരുന്നതാണ്
‘ഞങ്ങൾക്ക് വിവാഹവാർഷിക ആശംസകൾ’ എന്ന കുറിപ്പോടെയാണ് മാളവിക വിഡിയോയും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.
നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി. ഇരുവര്‍ക്കും ആശംസകൾ നേർന്നു കൊണ്ട് നിരവധി കമന്റുകളും എത്തി.
കുഞ്ഞിനെ മാളവികയുടെ മുഖഛായയാണെന്നാണ് ചിലർ പറയുന്നത്. ‘ഗുൽസു മാളുവിന്റെ കാർബൺ കോപ്പി’ എന്നിങ്ങനെയും കമന്റുകൾ എത്തി.