19 MAY 2025
Sarika KP
Image Courtesy: Instagram
വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സീരിയല്‍ താരം നയന ജോസൻ. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
ഡാന്‍സറും മോഡലുമായ ഗോകുലിനെയാണ് നയന വിവാഹം കഴിച്ചത്. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു. ഇതാണ് വിവാഹത്തിലേക്ക് എത്തിയത്
ഓറഞ്ച് നിറത്തിലുള്ള സാരിയും വയലറ്റ് ബ്ലൗസുമാണ് വിവാഹത്തിന് നയന ധരിച്ചത്. പേസ്റ്റല്‍ നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു ഗോകുലിന്റെ ഔട്ട്ഫിറ്റ്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്‍ററിലായിരുന്നു വിവാഹം.
മിനിസ്‌ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന ജോസൻ. കൂടെവിടെ എന്ന പരമ്പരയിൽ താരം അഭിനയിച്ചിട്ടുണ്ട്.
ബിഗ് സ്‌ക്രീനിൽ മമ്മൂട്ടിക്കൊപ്പം വരെ തിളങ്ങിയ നയന നിരവധി സിനിമകളിലൂടെ തൻറേതായ സ്ഥാനം നേടിയ നടി കൂടിയാണ്.
അഭിനയത്തിനു പുറമെ നര്‍ത്തകിയും കൂടിയാണ് താരം. വിവിധ ഡാൻസ് റിയാലിറ്റി ഷോസിലൂടെയും ആണ് നയന ആരാധകരെ നേടിയത്.
വ്യത്യസ്ത സമുദായങ്ങളിൽ നിന്നുള്ളവരായതിനാൽ ഏറെ എതിർപ്പുകൾ മറികടന്നാണ് വിവാഹത്തിലേക്ക് എത്തിയതെന്ന് മുൻപ് നയന വെളിപ്പെടുത്തിയിരുന്നു