25 September 2025

JENISH THOMAS

Image Courtesy: Getty Images/Social Media

ഒടിടിയിൽ മലയാള വസന്തം; ഇന്നെത്തുന്ന ചിത്രങ്ങൾ

പൂജ അവധിക്ക് മുന്നോടിയായി നിരവധി മലയാളം ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളാണ് ഒടിടി സംപ്രേഷണത്തിനായി തയ്യാറെടുക്കുന്നത്. 

ഒടിടി റിലീസുകൾ

ഓണം റിലീസായി എത്തിയ മോഹൻലാൽ ചിത്രം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് അർധരാത്രി (സെപ്റ്റംബർ 23) മുതൽ പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്.

ഇന്ന് അർധരാത്രി എത്തുന്ന ചിത്രങ്ങൾ

മോഹൻലാലിൻ്റെ ഹൃദയപൂർവ്വം ഇന്നെത്തുന്ന ശ്രദ്ധേയമായ ഒടിടി റിലീസ്. ഓണം റിലീസായി എത്തിയ മോഹൻലാൽ-സത്യൻ അന്തികാട് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സംപ്രേഷണം ചെയ്യുക

ഹൃദയപൂർവ്വം

ഹൃദയപൂർവ്വത്തിനൊപ്പം ഓണത്തിന് തിയറ്ററിൽ എത്തിയ ഫഹദ് ഫാസിലിൻ്റെ ഓടും കുതിര ചാടും കുതിരയും ഇന്ന് ഒടിടിയിൽ എത്തും. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഓടും കുതിര ചാടും കുതിര

അർജുൻ അശോകൻ്റെ സുമതി വളവും ഇന്ന് അർധരാത്രിയിൽ ഒടിടിയിൽ എത്തും. സീ5-ലാണ് ചിത്രം സംപ്രേഷണം ചെയ്യുക.

സുമതി വളവ്

നിരൂപക പ്രശംസ നേടിയെടുത്ത ആസിഫ് അലിയുടെ സർക്കീട്ടിൻ്റെ ഒടിടി സംപ്രേഷണം ഇന്ന് മുതൽ ആരംഭിക്കും.  സർക്കീട്ട് മനോരമ മാക്സിലൂടെയാണ് സംപ്രേഷണം ചെയ്യുക.

സർക്കീട്ട്

ഇവയ്ക്ക് പുറമെ അനൂപ് മേനോൻ്റെ ചെക്ക്മേറ്റ് എന്ന സിനിമയും ഒടിടിയിൽ എത്തുന്നുണ്ട്. സി5ൽ ഒക്ടോബർ രണ്ടാം തീയതി മുതൽ സംപ്രേഷണം ചെയ്യും.

ചെക്ക്മേറ്റ് 

വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് ചിത്രം അപൂർവ്വ പുത്രന്മാർ ഒടിടി സംപ്രേഷണത്തിന് തയ്യാറെടുക്കുകയാണ്. ആമസോൺ പ്രൈം വീഡിയോക്കാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം

അപൂർവ്വ പുത്രന്മാർ