10 JUNE 2025

Jenish Thomas

Image Courtesy: Social Media/Freepik

ആദ്യം പടക്കളമെത്തി, ജൂണിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

തിയറ്ററുകൾ സജീവമാണെങ്കിലും ഇപ്പോഴും പല സിനിമകളുടെയും ഒടിടി റിലീസിനായി കാത്തിരിക്കുന്നവരുണ്ട്.

ഒടിടി റിലീസ്

ജൂൺ മാസം ആരംഭിച്ച് പത്ത് ദിവസമായെങ്കിലും വളരെ കുറച്ച് ചിത്രങ്ങളെ ഇതുവരെ ഒടിടിയിൽ എത്തിട്ടുള്ളു. എന്നാൽ ഇനി നിരനിരയായി നിരവധി ചിത്രങ്ങൾ ഈ മാസം ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്.

ജൂൺ മാസത്തിലെ ഒടിടി റിലീസുകൾ

കോമഡി ചിത്രം പടക്കളം മുതൽ മമ്മൂട്ടിയുടെ ബസൂക്ക വരെ ഈ പട്ടികയിൽ ഉണ്ട്. അവ ഏതെല്ലമാണെന്ന് പരിശോധിക്കാം

പടക്കളം മുതൽ ബസൂക്ക വരെ

പടക്കളം മലായള സിനിമകളിൽ ജൂണിൽ ആദ്യമായി എത്തിയ ചിത്രം.  ജൂൺ പത്തിന് ഒടിടിയിൽ എത്തിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാറാണ്

പടക്കളം 

പടക്കളത്തിന് പിന്നാലെ ഒടിടിയിൽ എത്തുന്നത് ആലപ്പുഴ ജിംഖാനയാണ്. ചിത്രം സോണി ലിവിൽ ജൂൺ 13 മുതൽ സംപ്രേഷണം ചെയ്യും.

ആലപ്പുഴ ജിംഖാന

ദിലീപിൻ്റെ കുടംബം ചിത്രം പ്രിൻസ് ആൻഡ് ഫാമിലിയാണ് ഈ പട്ടികയിലെ അടുത്ത ചിത്രം. സീ5ൽ ജൂൺ 20-ാം തീയതി മുതൽ ചിത്രമെത്തും

പ്രിൻസ് ആൻഡ് ഫാമിലി

മമ്മൂട്ടിയുടെ ബസൂക്കയാണ് അടുത്തതായി ഒടിടിയിൽ എത്താൻ ഒരുങ്ങുന്നത്. സീ5 തന്നെയാണ് ഈ ചിത്രത്തിൻ്റെ അവകാശം വാങ്ങിയിരിക്കുന്നത്. അതേസമയം റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

ബസൂക്ക

ശ്രീനാഥ് ഭാസിയുടെ ത്രില്ലർ ചിത്രം ആസാദിയും ഈ മാസം തന്നെ ഒടിടിയിൽ എത്തിയേക്കും. മാനോരമ മാക്സാണ് ചിത്രത്തിൻ്റെ അവകാശം സ്വന്തമാക്കിട്ടുള്ളത്.

ആസാദി

ഇവയ്ക്ക് പുറമെ കേരള ക്രൈം ഫയൽ സീസൺ 2, ഫാർമ എന്നീ മലയാളം വെബ് സീരീസുകളും ഉടൻ ഒടിടിയിൽ എത്തും. ജിയോ ഹോട്ട്സ്റ്റാറിനാണ് രണ്ട് പരമ്പരകളുടെ അവകാശമുള്ളത്.

വെബ് സീരീസുകൾ