10 JUNE 2025
Sarika KP
Image Courtesy: Instagram
ഒറ്റ കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യര്‍.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ വെള്ളിത്തിരയിലെത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രകടനത്തിലൂടെയും പ്രിയ ആരാധകശ്രദ്ധ നേടി.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്നതിനിടെയുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
അവധിക്കാലം ആഘോഷിക്കുന്നതിനിടെ ബീച്ച് ലുക്കിലുള്ള ഗ്ലാമർ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് എത്തിയിരിക്കുന്നത്.
അതീവ ഗ്ലാമറസ്സായി കടൽത്തീരത്ത് ഉല്ലസിക്കുന്ന പ്രിയയെ ചിത്രങ്ങളിൽ കാണാം. എവിടെ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്ന് പ്രിയ വ്യക്തമാക്കിയിട്ടില്ല.
ഇന്തോനേഷ്യയിലെ ബാലിയിലെ ഏതോ ബീച്ചാണ് ഇതെന്നാണ് താരത്തിന്റെ മുന്‍ പോസ്റ്റുകളില്‍ നിന്ന് സൂചന ലഭിക്കുന്നത്.
കടല്‍ത്തീരത്ത് നിന്നുള്ള ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഒട്ടേറെ പേരാണ് പ്രിയയുടെ പോസ്റ്റില്‍ ലൈക്കും കമന്റും ചെയ്തത്.