06 MAY 2025

Sarika KP

Image Courtesy: Instagram

മമ്മൂട്ടിയും സുൽഫത്തും ഒരുമിച്ചിട്ട് 46 വർഷം 

മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ്  മമ്മൂട്ടിയും സുൽഫത്തും.  ഇപ്പോഴിതാ ഇരുവരും  46-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്

46-ാം വിവാഹ വാര്‍ഷികം

മമ്മൂട്ടിക്കും സുല്‍ഫത്തിനും  ആശംസ നേര്‍ന്ന് മകൻ  ദുല്‍ഖര്‍ സല്‍മാന്‍  സോഷ്യല്‍ മീഡിയയില്‍  ഇരുവരുടേയും മനോഹരമായ  ചിത്രങ്ങൾ പങ്കുവച്ചിരുന്നു

ആശംസ നേര്‍ന്ന്  ദുല്‍ഖര്‍ സല്‍മാന്‍

 മമ്മൂട്ടിയെ ചേര്‍ത്തുപിടിച്ച്  നില്‍ക്കുന്ന സുല്‍ഫത്തിനെ  ചിത്രത്തില്‍ കാണാം. 1979 മെയ് ആറിനായിരുന്നു മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹം.

1979 മെയ് ആറ്

'ഉമ്മയ്ക്കും പായ്ക്കും  സന്തോഷകരമായ വിവാഹ വാര്‍ഷികം ആശംസിക്കുന്നു. നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു.' ദുല്‍ഖര്‍ കുറിച്ചു.

വിവാഹ വാര്‍ഷികം ആശംസിക്കുന്നു

ഏറ്റവും മനോഹരമായ ദമ്പതികള്‍, ഒരിക്കലും പറയപ്പെടാത്ത മഹത്തായ പ്രണയം എന്നീ ഹാഷ്ടാഗുകളും  ദുല്‍ഖറിന്റെ പോസ്റ്റിനൊപ്പമുണ്ട്.

മഹത്തായ പ്രണയം

ചിത്രം വൈറലായതോടെ താരങ്ങളടക്കം നിരവധി പേരാണ് പോസ്റ്റിനു താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്.

മഹത്തായ പ്രണയം

മെയ് മാസത്തിലെ മൂന്ന്  ദിവസങ്ങള്‍ തന്റെ ജീവിതത്തില്‍  വളരെ സ്‌പെഷ്യല്‍ ആണെന്ന്  ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു.

മെയ്  വളരെ സ്‌പെഷ്യല്‍

മെയ് 4 സുല്‍ഫത്തിന്റെ പിറന്നാള്‍.  മെയ് 5 ദുല്‍ഖറിന്റെ മകളുടെ പിറന്നാള്‍. തൊട്ടടുത്ത മെയ് 6 മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികവും.

മെയ്  വളരെ സ്‌പെഷ്യല്‍