23 May 2025
Sarika KP
Image Courtesy: Freepik
കേരളത്തിൽ മാമ്പഴത്തിന്റെ സീസണാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ മിക്കവരും മാമ്പഴത്തിൽ വൈവിധ്യം പരീക്ഷിക്കുന്നതിന്റെ തിരക്കിലാണ്.
ഇപ്പോഴിതാ അത്തരത്തിലുള്ള പരീക്ഷണമാണ് ഭക്ഷണ പ്രേമികളെ സമൂഹിക മാധ്യമങ്ങളില്‍ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.
കൊല്‍ക്കത്തയിലെ ഒരു വഴിയോര ഭക്ഷണശാലയില്‍ നിന്നുള്ള വീഡിയോ ആണ് ഇന്‍സ്റ്റഗ്രമിൽ ഇപ്പോൾ പ്രചരിക്കുന്നത്
ഇത്തവണ മുട്ട ഓംലറ്റിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുന്നത് വീഡിയോയിൽ കാണാം
പച്ചക്കറികളും മസാലകളും ചേര്‍ത്ത മിശ്രിതം ബട്ടര്‍ ചേര്‍ത്ത പാനിലേക്ക് ഒഴിക്കുന്നതും കാണാം. ഇതിലേക്ക് അരിഞ്ഞ് വച്ച മാമ്പഴം ചേർക്കുന്നു
പഴുത്ത മാമ്പഴ കഷ്ണങ്ങള്‍ ഓംലെറ്റിന്റെ മുകളില്‍ വിതറി, അവസാനം കുറച്ച് സോസും മസാലപ്പൊടികളും ചേര്‍ക്കുന്നു
വീഡിയോ വൈറലായതോടെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്നത്. പരീക്ഷിച്ചു നോക്കണമെന്നാണ് ഒരാൾ പറയുന്നത്
ഓംലെറ്റിനോടുള്ള അനാദരവാണെന്നും മാമ്പഴം ഇങ്ങനെ പാഴാക്കികളയണോ തുടങ്ങി നിരാശനിറഞ്ഞ പ്രതികരണങ്ങളാണ് ഏറെയും.