07  September 2026

AMAL KV

പുതിയ ബലെനൊ  വില 6.09 ലക്ഷം മുതൽ,  കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും

Photo Credit: Maruti Website

മരുതി തങ്ങളുടെ ജനപ്രിയ മോഡലായ ബലെനോയുടെ ഫേസ് ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 6.09 ലക്ഷം മുതലാണ് വില. 

ഫേസ് ലിഫ്റ്റ് 

രൂപത്തേക്കാൾ ഏറെ ഫീച്ചറുകളിലും പെർഫോമൻസുകളിലുമാണ് മാറ്റങ്ങൾ ബലെനോയിൽ വന്നിരിക്കുന്നത്. 

മാറ്റങ്ങൾ

പുതിയ ബലെനോയിൽ ഫ്രണ്ട് ഗ്രില്ലിന്റെ രൂപത്തിലും ബംബറിലുമാണ് പ്രകടമായ ഡിസൈൻ അപ്ഡേഷൻ കൊടുത്തിരിക്കുന്നത്.

ഫ്രണ്ട് ​

ഷാർക്ക് ഫിൻ ആന്റിന ഒഴിച്ചാൽ മാരുതിയുടെ പ്രീമിയം ഹാച്ച്‌ബാക്കിന്റെ പിൻഭാഗത്ത് എന്നാൽ പ്രകടമായ മാറ്റങ്ങൾ ഇല്ല.

പിൻഭാഗം

വാഹനത്തിന്റെ ഉള്ളിലാണ് പ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. മുന്നിലെ സീറ്റുകളിൽ വെന്റിലേറ്റഡ് സംവിധാനം ഉൾപ്പെടുത്തിയിരിക്കുന്നു.  

വെന്റിലേറ്റഡ് സീറ്റ്

വയർലെസ് ചാർജർ, ക്ലാരിയോൺ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ തുടങ്ങിയവയും കൂട്ടിച്ചേർത്തിട്ടുണ്ട്.

ഫീച്ചറുകൾ

സുരക്ഷയിൽ വലിയ അപ്ഡേഷനാണ്, ആറ് എയർബാഗുകൾക്ക് പുറമെ, ലെവൽ 2 അഡാസ് സംവിധാനവും ബലെനോയിൽ കൂട്ടിച്ചേർത്തു.

സുരക്ഷ

സ്വിഫ്റ്റ്, ഡിസയർ എന്നീ മോഡലുകളിൽ ഉള്ള 1.2 ലിറ്റർ Z-സീരീസ് എൻജിനാണ് പുതിയ ബലേനോ ഫെയ് ലിഫ്റ്റിൽ വരുന്നത്. 

എൻജിൻ