5 May 2025
Nithya V
Image Courtesy: Freepik
ജ്യോതിശാസ്ത്രത്തിലെ ഉപശാഖയാണ് നിമിത്ത ശാസ്ത്രം. നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ നിരീക്ഷിച്ച് ഭാവികാര്യങ്ങളെ പ്രവചിക്കുന്ന രീതി.
നിമിത്ത ശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. കണ്ണ് തുടിക്കുന്നത് ഓരോ സൂചനകളാണെന്ന് നിമിത്ത ശാസ്ത്രം പറയുന്നു.
പൊതുവെ സ്ത്രീകൾക്ക് ഇടതുകണ്ണ് തുടിക്കുന്നത് ഗുണഫലങ്ങളും വലതുകണ്ണ് തുടിക്കുന്നത് അശുഭഫലങ്ങളും നൽകുന്നു.
സ്ത്രീകളുടെ ഇടംകണ്ണ് തുടിക്കുന്നത് ഭാവി ജീവിത പങ്കാളിയെ കണ്ട് മുട്ടുന്നതിന്റെ സൂചനയായും വിശ്വസിക്കുന്നു.
ജീവിതത്തില്‍ സന്തോഷവും ഐശ്വര്യയും അപ്രതീക്ഷിത ഭാഗ്യങ്ങള്‍ വരുന്നുവെന്നും ഇത് അര്‍ത്ഥമാക്കുന്നു.
അതേസമയം, പുരുഷന്മാരുടെ വലത് വശത്തെ കണ്ണ് തുടിച്ചാൽ ഭാവി ജീവിത പങ്കാളിയുടെ സമാഗമം ആണ് അർത്ഥമാക്കുന്നത്.
പുരുഷന്മാര്‍ക്ക് ഇടത്തെ കണ്ണ് തുടിക്കുന്നത് ദോഷകരമാണ്. ആപത്തുകള്‍, പ്രശ്‌നങ്ങള്‍ എന്നിവ സംഭവിക്കാനിടയുണ്ട്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല