5 May 2025
TV9 MALAYALAM
Image Courtesy: Freepik
അനാരോഗ്യകരമായ ജീവിതശൈലി ഹൃദയത്തിന്റെ പ്രായം വര്‍ധിപ്പിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. യുകെയിലെ ഇന്ത്യൻ വംശജരായ ഗവേഷകരാണ് പഠനം നടത്തിയത്
ഇത് നിരവധി ഹൃദയ സംബന്ധമായ രോഗങ്ങളുടെ ആഗോള വർധനവിനും കാരണമാകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ആശങ്കപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്‍
കാർഡിയോവാസ്കുലാർ എംആർഐ സ്കാൻ എന്ന് അറിയപ്പെടുന്ന കാർഡിയാക് മാഗ്നറ്റിക് റെസൊണൻസ് (സിഎംആർ) ഇമേജിംഗ് ടെക്നിക് ഉപയോഗിച്ചായിരുന്നു പഠനം
ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ (യുഇഎ) ഗവേഷകരാണ് 'ഹൃദയത്തിന്റെ പ്രായം' സംബന്ധിച്ചുള്ള ഈ ഗവേഷണത്തിന് പിന്നില്‍
ആരോഗ്യമുള്ളവരില്‍ അവരുടെ ഹൃദയത്തിന്റെ പ്രായം അവരുടെ പ്രായത്തിന് സമാനമാണെന്ന് പഠനം നടത്തിയ ഗവേഷകര്‍ കണ്ടെത്തി
എന്നാല്‍ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരില്‍ ഇത് വ്യത്യസ്തമാണെന്നാണ് ഗവേഷകരുടെ നിരീക്ഷണം
ഉദാഹരണത്തിന്, ഉയർന്ന രക്തസമ്മർദ്ദമുള്ള 50 വയസ്സുള്ള ഒരാളുടെ ഹൃദയം 55 വയസ്സ് പോലെ പ്രവർത്തിക്കുമെന്ന് ഗവേഷകനായ ഡോ. പങ്കജ് ഗാര്‍ഗ് പറഞ്ഞു.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ ചെയ്യണം. ഡോക്ടറുടെ ഉപദേശം പിന്തുടരണമെന്നും ഡോ. പങ്കജ് ഗാര്‍ഗ് പറഞ്ഞു