30 November 2025
Sarika KP
Image Courtesy: Instagram
മലയാളികൾക്ക് പ്രിയങ്കരിയാണ് നടി മീര നന്ദൻ. കഴിഞ്ഞ വർഷമാണ് താരം വിവാഹിതയായത്. ശ്രീജു ആണ് ഭര്‍ത്താവ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം വിവാഹത്തിന്റെയും നിശ്ചയത്തിന്റെയും ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഹണിമൂൺ ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സീഷെല്‍സ് ദ്വീപ് രാജ്യത്താണ് മീര നന്ദനും ഭര്‍ത്താവ് ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചിട്ടുണ്ട്.
'ഹണിമൂൺ അല്പം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല' എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം മീര പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിൽ ബീജ് പേസ്റ്റൽ നിറത്തിലുള്ള വസ്ത്രമാണ് മീര ധരിച്ചത്. ഇതിനു പിന്നാലെ വസ്ത്രത്തിനെ വിമർശിച്ച് കമന്റുകൾ എത്തി.
'ഇത് അല്പം കൂടിപ്പോയി', 'അയ്യേ, ഇതെന്ത് ബിക്കിനി?', 'ഇത് കടുത്തുപോയി' തുടങ്ങിയ പ്രതികരണമാണ് പോസ്റ്റിനു ലഭിക്കുന്നത്.
2024 ജനുവരിയില്‍ ആയിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം