08 October 2025
Jayadevan A M
Image Courtesy: Getty
ചില സാഹചര്യങ്ങളില്‍ കാന്‍സര്‍ വരുന്നത് ഒഴിവാക്കാനാകില്ലെങ്കിലും, മിക്ക കേസുകളിലും ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം
ചില ഭക്ഷണശീലങ്ങളും കാന്‍സര്‍ സാധ്യത കുറയാന്‍ സഹായിച്ചേക്കാം. ഇതിനെക്കുറിച്ച് എയിംസ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നത് നോക്കാം
ഗ്രീൻ ടീയിൽ ഇജിസിജി കാറ്റെച്ചിനുകള്‍ ധാരാളമുണ്ടെന്നും, സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് സ്തനാർബുദത്തിനും വൻകുടൽ കാൻസറിനും 20-30% സാധ്യത കുറവാണെന്നും ഡോ. സൗരഭ് സേഥി
കാപ്പിയിൽ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളുമുണ്ട്. കരൾ, എൻഡോമെട്രിയൽ കാൻസറിൽ നിന്ന് സംരക്ഷണം നൽകാൻ ഇതിന് കഴിയും.
ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ ജലാശം നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം മൂത്രാശയ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നും ഡോ. സൗരഭ് സേഥി
മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിരിക്കുന്ന എലാജിക് ആസിഡും പോളിഫെനോളുകളും കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കും
മഞ്ഞൾ പാൽ, ബെറി സ്മൂത്തികൾ, നാരങ്ങ നീര്, ഹെർബൽ ടീകൾ തുടങ്ങിയവയും കഴിക്കണമെന്ന് എയിംസ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നു
ഡോ. സൗരഭ് സേഥി ഒക്ടോബര്‍ ഏഴിന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല