Abdul Basith

Pic Credit: PTI

അശ്വിനെ മറികടന്ന് മിച്ചൽ സ്റ്റാർക്കിൻ്റെ റെക്കോർഡ് നേട്ടം

Abdul Basith

04 January 2026

ആഷസ് പരമ്പരയിലെ അവസാന മത്സരം പുരോഗമിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിക്കഴിഞ്ഞു.

ആഷസ്

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. നാലാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടായിരുന്നു ജേതാക്കൾ.

പരമ്പര

അഞ്ചാം ടെസ്റ്റിൻ്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലാണ് ഫിനിഷ് ചെയ്തത്.

അഞ്ചാം ടെസ്റ്റ്

ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 384 റൺസിന് പുറത്തായിരുന്നു. ഈ സ്കോറിൽ നിന്ന് 231 റൺസ് കൂടി അകലെയാണ് ആതിഥേയരായ ഓസ്ട്രേലിയ.

ഇംഗ്ലണ്ട്

ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സിൽ മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റാണ് നേടിയത്. ഇതോടെ താരം തൻ്റെ കരിയറിലെ അടുത്ത റെക്കോർഡിലുമെത്തി.

മിച്ചൽ സ്റ്റാർക്ക്

ബെൻ ഡക്കറ്റിൻ്റെയും ബെൻ സ്റ്റോക്സിൻ്റെയും വിക്കറ്റാണ് സ്റ്റാർക്ക് നേടിയത്. ടെസ്റ്റിൽ 14 തവണയാണ് സ്റ്റാർക്ക് സ്റ്റോക്സിനെ പുറത്താക്കിയത്.

ബെൻ സ്റ്റോക്സ്

ഇതോടെ സ്റ്റാർക്ക് ഇന്ത്യയുടെ മുൻ സ്പിന്നറായ ആർ അശ്വിൻ്റെ റെക്കോർഡ് പഴങ്കഥയാക്കി. അശ്വിൻ 13 തവണ സ്റ്റോക്സിനെ പുറത്താക്കിയിട്ടുണ്ട്.

ആർ അശ്വിൻ

ഓസീസ് സ്പിന്നർ നഥാൻ ലിയോൺ ആണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 10 തവണയാണ് സ്റ്റോക്സ് ലിയോണ് മുന്നിൽ വീണിട്ടുള്ളത്.

നഥാൻ ലിയോൺ