05 January 2026
Jayadevan A M
Image Courtesy: Facebook, PTI
വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ആരംഭിക്കാന്‍ ഇനി അധികം ദിവസം ബാക്കിയില്ല. ജനുവരി ഒമ്പതിന് ആരംഭിക്കും
ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, യുപി വാരിയേഴ്‌സ് എന്നീ ടീമുകള്‍ ഏറ്റുമുട്ടും
ഫെബ്രുവരി അഞ്ചിനാണ് ഡബ്ല്യുപിഎല്ലിന്റെ ഫൈനല്‍. ലീഗിലെ ഓരോ ടീമുകളുടെയും ക്യാപ്റ്റന്‍മാരെ പരിശോധിക്കാം
ഹര്‍മന്‍പ്രീത് കൗറാണ് മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍. ആദ്യ സീസണ്‍ മുതല്‍ ഹര്‍മന്‍പ്രീതാണ് മുംബൈയെ നയിക്കുന്നത്
ഗുജറാത്ത് ജയന്റ്‌സിനെ ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാർഡ്നർ നയിക്കും. ഡബ്ല്യുപിഎല്ലില്‍ കന്നിക്കിരീടമാണ് ഇത്തവണ ഗുജറാത്ത് ലക്ഷ്യമിടുന്നത്
ഇത്തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നയിക്കുന്നത് സ്മൃതി മന്ദാനയാണ്. ആദ്യ സീസണ്‍ മുതല്‍ സ്മൃതിയാണ് ആര്‍സിബി ക്യാപ്റ്റന്‍
ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ ക്യാപ്റ്റന്‍സിയില്‍ അഴിച്ചുപണി നടത്തി. കന്നിക്കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹിയെ ജെമിമ റോഡ്രിഗസ് നയിക്കും
മുന്‍ ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ഇത്തവണ യുപി വാരിയേഴ്‌സിനെ നയിക്കും. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു ലാനിംഗ്