Abdul Basith

Pic Credit: PTI

വനിതാ പ്രീമിയർ ലീഗ് ടീമുകളെപ്പറ്റി  വിശദമായി

Abdul Basith

03 January 2026

വനിതാ പ്രീമിയർ ലീഗിൻ്റെ ആവേശം ആരംഭിക്കാനൊരുങ്ങുകയാണ്. ഈ മാസം 9 ആം തീയതി മുതലാണ് ഡബ്ല്യുപിഎൽ നാലാം സീസൺ ആരംഭിക്കുക.

വനിതാ പ്രീമിയർ ലീഗ്

ആകെ അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കുക. ഇതിൽ ഒരു ടീം ഇതുവരെ പ്ലേ ഓഫിലെത്തിയിട്ടില്ല. രണ്ട് ടീമുകൾ ഫൈനലും കളിച്ചിട്ടില്ല.

ടീമുകൾ

മുംബൈ ഇന്ത്യൻസാണ് ഏറ്റവും മികച്ച ടീം. രണ്ട് തവണ ചാമ്പ്യന്മാരായ ഇവരാണ് നിലവിലെ ജേതാക്കൾ. ആർസിബി ഒരു തവണ കിരീടം നേടി.

ചാമ്പ്യൻ

ഹർമൻപ്രീത് കൗറാണ് മുംബൈയുടെ ക്യാപ്റ്റൻ. ഇംഗ്ലണ്ട് ഓൾറൗണ്ടർ നാറ്റ് സിവർ ബ്രണ്ട് പ്രധാന താരം.  മലയാളി താരം സജന എസ് ടീമിലുണ്ട്.

മുംബൈ ഇന്ത്യൻസ്

സ്മൃതി മന്ദനയുടെ നായകത്വത്തിലാണ് ആർസിബി ഇറങ്ങുക. റിച്ച ഘോഷ്, ലോറൻ ബെൽ എന്നിവർ പ്രമുഖ താരങ്ങളാണ്.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ഡൽഹി ക്യാപിറ്റൽസിനെ ഈ സീസണിൽ ജമീമ റോഡ്രിഗസ് നയിക്കും. ലോറ വോൾവാർട്ട് പ്രധാന താരം. മലയാളി താരം മിന്നു മണി ടീമിലുണ്ട്.

ഡൽഹി ക്യാപിറ്റൽസ്

ഓസീസ് ഓൾറൗണ്ടർ ആഷ്ലി ഗാർഡ്നർ ടീമിനെ നയിക്കും. ബെത്ത് മൂണി, സോഫി ഡിവൈൻ എന്നിവർ ടീമിലെ മറ്റ് പ്രമുഖ താരങ്ങൾ.

ഗുജറാത്ത് ജയൻ്റ്സ്

യുപി വാരിയേഴ്സിൻ്റെ ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെഗ് ലാനിങ് പ്രധാന താരം. മലയാളി താരം ആശ ശോഭനയും ടീമിലുണ്ട്.

യുപി വാരിയേഴ്സ്