05  September 2026

AMAL KV

ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ

Photo Credit: Mitsubishi Motors Website

വാഹന പ്രേമികളുടെ ഫേവറേറ്റ് ലിസ്റ്റിൽ മുൻപന്തിയിലുള്ള എസ്.യു.വിയാണ് മിറ്റ്സുബിഷിയുടെ പജെറോ.

ഫേവറേറ്റ് 

റോ‍ഡ് പ്രസൻസും ​ഗാംഭീര്യമുള്ള ലുക്കും അതിനൊത്തെ ഓഫ് റോഡ് പെർഫോമൻസുമാണ് വാഹനത്തെ ഇത്രയധികം പ്രിയപ്പെട്ടതാക്കുന്നത്.

ഓഫ് റോഡ്

പജെറോയുടെ പുത്തൻ മോഡലിനെ വിപണിയിൽ  അവതരിപ്പിച്ചിരിക്കുകയാണ് മിറ്റ്സുബിഷി ഇപ്പോൾ.

പുത്തൻ മോഡൽ

പുതിയ പജേറോ, ആദ്യം തായ്‌ലൻഡിലും തുടർന്ന് 2027 മാർച്ചിനകം ജപ്പാൻ, ഓസ്‌ട്രേലിയ വിപണികളിലും എത്തും.

ആദ്യം

ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണ് പജെറൊ എങ്കിലും  ഈ മോഡിലിനെ ഇവിടെ അവതരിപ്പിക്കാനുള്ള സാധ്യത  കുറവാണ് .

ഇന്ത്യയിലേക്ക്

പഴയ മോഡലുകളുമായി ഡിസൈനിൽ യാതൊരു വിധ സാമ്യതയും ഇപ്പോൾ ഇറങ്ങിയ പജെറൊക്ക് ഇല്ല.

ആകെ മാറ്റം

4,920 എം.എം നീളവും 1,925 എം.എം വീതിയും 1,910 എം.എം ഉയരവുമുള്ള പജേറോയ്ക്ക് 2,870 എം.എം വീൽബേസാണ് നൽകിയിരിക്കുന്നത്.

ഡയമെൻഷൻ

2.4 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

എൻ‌ജിൻ