17 July 2025
Abdul Basith
Pic Credit: Social Media
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. മൂന്ന് മത്സരം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 2-1 എന്ന നിലയിലാണ്.
ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനാണ് പരാജയപ്പെട്ടത്. മത്സരത്തിൻ്റെ ഏറിയ പങ്കും ആധിപത്യം പുലർത്തിയ ഇന്ത്യ അവസാന ദിവസം തോൽക്കുകയായിരുന്നു.
ശുഭ്മൻ വിരാട് കോലിയെപ്പോലെ അഗ്രഷൻ കാണിച്ചത് ഇംഗ്ലണ്ടിനെ പ്രകോപിപ്പിച്ചു എന്ന് മൊയീൻ അലി. അത് മത്സരഫലത്തിൽ നിർണായകമായി.
ലോർഡ്സ് ടെസ്റ്റിൽ ഗിൽ ചെയ്തത് ഇംഗ്ലണ്ട് ടീമിനെ ചൊടിപ്പിച്ചു. പക്ഷേ, തൻ്റെ അഭിപ്രായത്തിൽ ഇതിന് യാതൊരു പ്രശ്നവുമില്ലെന്നും മൊയീൻ പറഞ്ഞു.
വിരാട് കോലിയെപ്പോലെ മറ്റുള്ളവർക്ക് മുന്നിൽ ഗിൽ മത്സരബുദ്ധി കാണിക്കുകയായിരുന്നു. അത് പ്രശ്നമില്ല. പക്ഷേ, നിങ്ങൾ ചെയ്തതിൽ മറ്റേ ടീം പ്രതികരിക്കും.
ഗിൽ അങ്ങനെ ചെയ്തതിലൂടെ ഇംഗ്ലണ്ടിൻ്റെ ഏറ്റവും നല്ല പ്രകടനം പുറത്തുവന്നു. അതൊരു വ്യത്യസ്തമായ ഇംഗ്ലണ്ടായിരുന്നു എന്നും മൊയീൻ പറഞ്ഞു.
ഇന്ത്യയുടെ മുൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും മുഹമ്മദ് കൈഫും ഗില്ലിൻ്റെ സമീപനം ഇന്ത്യക്ക് തിരിച്ചടിയായെന്ന് കുറ്റപ്പെടുത്തിയിരുന്നു.
ജൂലായ് 23നാണ് അടുത്ത മത്സരം ആരംഭിക്കുക. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ വൈകുന്നേരം 3.30ന് പരമ്പരയിലെ നാലാം മത്സരം ആരംഭിക്കും.