17 July 2025
Sarika KP
Image Courtesy: Getty Images
മഴകാലത്ത് മിക്കവരിലും സര്‍വ സാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മ പ്രശ്‌നമാണ് വളം കടി അഥവാ ടീനിയ പീഡ്‌സ്.
കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാലാണ് വളം കടി അനുഭവപ്പെടുന്നത്. മഴക്കാലത്ത് ചെളിവെള്ളത്തില്‍ നടക്കുന്നത് വളംകടിക്ക് കാരണമാകും.
വളംകടി ഉണ്ടായാല്‍ വിരലുകള്‍ക്കിടയില്‍ ഉള്ള സ്ഥലം അഴുകിയതു പോലെ കാണപ്പെടുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യും.
വളം കടി കാല്‍വിരലുകള്‍ക്ക് ഇടയില്‍ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. ഇതിനു പരിഹാരം ഇതാ
നനഞ്ഞ സോക്‌സും ഇറുകിയ ഷൂസും ധരിക്കുന്നത് ഫംഗല്‍ ഇന്‍ഫെക്ഷനിലേക്ക് നയിക്കും. ഇത് ഒഴിവാക്കുക.
പൊതു കുളിമുറികള്‍, നീന്തല്‍ക്കുളം എന്നിവയുടെ പരിസരത്ത് നഗ്നപാദരായി സഞ്ചരിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ് .
ഒരാള്‍ ഉപയോഗിച്ച പാദരക്ഷകള്‍ മാറി ഉപയോഗിക്കരുത്. കാല്‍പാദങ്ങള്‍ എല്ലാ ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
വിരലുകള്‍ക്കിടയിലുള്ള സ്ഥലം ജലാംശമില്ലാതെ സൂക്ഷിക്കണം. എല്ലാ ദിവസവും കഴുകി ഉണങ്ങിയ സോക്‌സ് മാത്രം ഉപയോഗിക്കുക.