6 September 2026
Jayadevan A M
Image Courtesy: PTI
ദേശീയ ടീമിന് പുറത്താണെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് മുഹമ്മദ് ഷമി പുറത്തെടുക്കുന്നത്
മുഹമ്മദ് ഷമിയുടെ ആകെ ആസ്തി ഏകദേശം 47 കോടി മുതൽ 65 കോടി രൂപ വരെയാണെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
മത്സരങ്ങൾ കളിക്കുമ്പോൾ ലഭിക്കുന്ന മാച്ച് ഫീസാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്ന്.ഐപിഎല്ലില്‍ നിന്നും വന്‍ തുക നേടുന്നു
ഐപിഎല്ലിൽ ഉയർന്ന തുക ലഭിക്കുന്ന താരങ്ങളിൽ ഒരാളാണ് ഷമി. 2025-ലെ ഐപിഎൽ ലേലത്തിൽ 10 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് അദ്ദേഹത്തെ സ്വന്തമാക്കിയത്
ഐപിഎല്ലില്‍ വിവിധ സീസണുകളിലായി അദ്ദേഹം വന്‍തുക സമ്പാദിച്ചിട്ടുണ്ട്. ഐപിഎല്ലിൽ നിന്ന് മാത്രം 50 കോടിയിലധികം രൂപ അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്
വിവിധ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ ഷമി അഭിനയിക്കുന്നുണ്ട്. ഓരോ പരസ്യ കരാറിനും താരം വന്‍തുക ഈടാക്കുന്നു
ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിന് ഏകദേശം 12 മുതൽ 15 കോടി രൂപ വരെ മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്
ജാഗ്വാർ എഫ്-ടൈപ്പ്, ബിഎംഡബ്ല്യു 5 സീരീസ്, മെഴ്സിഡസ് ജിഎൽഎസ്, ഔഡി, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ പ്രീമിയം വാഹനങ്ങളുടെ ശേഖരം അദ്ദേഹത്തിനുണ്ട്