07 November 2026

Jayadevan A M

സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി

Image Courtesy: PTI

ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തുടര്‍ന്നും കളിക്കും

മുഹമ്മദ് ഷമി

മറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പോലെ ഷമിക്കും കോടികളുടെ ആസ്തിയുണ്ട്. ഷമിയുടെ ആസ്തിയെത്രയാണെന്ന് ലഭ്യമായ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം

ആസ്തി

ഏകദേശം 45 കോടി രൂപ മുതല്‍ 65 കോടി രൂപ വരെയാകാം മുഹമ്മദ് ഷമിയുടെ ആസ്തിയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

45-65 കോടി

ഐപിഎല്‍ കരാറുകള്‍, ബിസിസിഐ മാച്ച് ഫീ, ബ്രാന്‍ഡ് പരസ്യങ്ങള്‍ തുടങ്ങിയവയാണ് ഷമിയുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍

വരുമാന മാര്‍ഗം

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് മുഹമ്മദ് ഷമി കളിക്കുന്നത്. 10 കോടി രൂപയാണ് പ്രതിഫലം

ഐപിഎല്‍

ടെസ്റ്റ്-15 ലക്ഷം, ഏകദിനം-ആറു ലക്ഷം, ടി20-മൂന്ന് ലക്ഷം എന്നിങ്ങനെയാണ് ബിസിസിഐയുടെ മാച്ച് ഫീ ലഭിച്ചിരുന്നത്‌

ബിസിസിഐ

ഹെലിക്‌സ് ലാബ്‌സ് ഉള്‍പ്പെടെ വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വഴിയും മുഹമ്മദ് ഷമിയ്ക്ക് വരുമാനം ലഭിക്കുന്നു

ബ്രാന്‍ഡുകള്‍

ഉത്തര്‍പ്രദേശിലെ അമ്രോഹയിലുള്ള മുഹമ്മദ്  ഷമിയുടെ 'ഹസീന്‍ ഫാംഹൗസി'ന് ഏകദേശം 15 കോടി രൂപയാണ് മതിപ്പുവില

റിയല്‍ എസ്റ്റേറ്റ്‌