07 November 2025
Sarika KP
Image Courtesy: Facebook
ബിഗ് ബോസ് ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ ഷോ സംബന്ധിക്കുന്ന എന്ത് വിവരങ്ങളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ടെലിവിഷൻ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ മോഹൻലാലാണ് അവതാരകരൻ.
ബിഗ് ബോസിന്റെ ആദ്യ സീസൺ മുതൽ ഇതുവരെയുള്ള എല്ലാ സീസണുകളിലും മോഹൻലാൽ തന്നെയാണ് അവതാരകനായി എത്തിയത്.
2018ലാണ് മലയാളം ബിഗ് ബോസ് ആരംഭിക്കുന്നത്. ഷോയ്ക്കായി മോഹൻലാൽ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാമോ
ഒരു ബിഗ് ബോസ് സീസണിൽ വാങ്ങുന്ന സാലറിയേക്കാൾ ഇരട്ടിയാണ് അടുത്ത സീസണിൽ വാങ്ങുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ട് വന്നിരുന്നു.
ആദ്യ സീസണിൽ 12 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. തുടർന്നു വന്ന സീസണിൽ പ്രതിഫലം 18 കോടിയായി ഉയർത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ 24 കോടിയാണ് മോഹൻലാലിന്റെ പ്രതിഫലം എന്നാണ് അറിയാൻ സാധിക്കുന്നത്.
ഇത് മലയാളം റിയാലിറ്റി ഷോയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അവതാരകരിൽ ഒരാളായി മോഹൻലാലിനെ മാറ്റുകയും ചെയ്തു.