21 MAY 2025
Nithya V
Image Courtesy: Freepik, Social Media
മോഹൻലാലിന്റെ അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷത്തിലാണ് ആരാധകർ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സ്പെഷ്യൽ ചിക്കൻ റെസിപ്പി വീണ്ടും വൈറലാവുകയാണ്.
മസാലക്കൂട്ടുകൾ ഒട്ടും ചേർക്കാത്ത നല്ല അടിപൊളി ചിക്കൻ കറി റെസിപ്പിയാണ് അദ്ദേഹം ആരാധകരുമായി പങ്ക് വച്ചിട്ടുള്ളത്.
ചിക്കൻ, ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, ചില്ലി ഫ്ളെക്സ്, ഗരം മസാല, മഞ്ഞൾ, ഉപ്പ്, ചുട്ടെടുത്ത തേങ്ങ
ചിക്കൻ ഒഴികേയുള്ള മറ്റ് ചേരുവകൾ ചതച്ചെടുത്ത് മാറ്റി വയ്ക്കുക. ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക.
ഇതിലേക്ക് ചുട്ട തേങ്ങ ഒഴികേയുള്ള മറ്റ് ചതച്ചെടുത്ത ചേരുവകൾ ചേർത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പിടുക.
ഇതിലേക്ക് കുറച്ച് മഞ്ഞൾ, പെരുംജീരകം, കുറച്ച് കുരുമുളക് പൊടി, ആവശ്യത്തിന് ഗരംമസാല, ചില്ലി ഫ്ളെക്സ് ഇട്ട് വഴറ്റാം.
ഇതിലേക്ക് ചതച്ച തേങ്ങ ഇടാം. ശേഷം ചിക്കൻ ഇട്ട് ചേർത്ത് നന്നായി വേവിക്കുക. ഒട്ടും വെള്ളം ചേർക്കരുത്.
അടിപൊളി രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ റെഡിയായി. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.