28 June 2026

Nithya V

മണിപ്ലാന്റ് ഇലകൾ മഞ്ഞ നിറമായോ? കാരണം ഇതായിരിക്കും

Photo Credit: Getty Images

ഇന്ന് പലരും വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കാറുണ്ട്. ഇവവീടുകൾക്ക് ഭംഗി കൂട്ടാനും പോസിറ്റീവ് ഊർജ്ജം നിലനിർത്തുകയും ചെയ്യും.

ഇൻഡോർ പ്ലാന്റ്സ്

ഇൻഡോർ പ്ലാന്റുകളിൽ ഡിമാൻഡ് കൂടിയ ചെടിയാണ് മണിപ്ലാന്റ്. ഇവ വീടുകളിൽ ഐശ്വര്യം കൊണ്ടുവരുമെന്ന വിശ്വാസവുമുണ്ട്.

മണിപ്ലാന്റ്

ഇവയ്ക്ക് അധികം പരിചരണം ആവശ്യമില്ലെങ്കിലും, കൃത്യമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇലകൾ മഞ്ഞനിറമാകാനും വാടിപ്പോകാനും സാധ്യതയുണ്ട്.

പരിചരണം

മണി പ്ലാന്റുകൾ നശിച്ചുപോകാനുള്ള പ്രധാന കാരണം അമിതമായി വെള്ളം നൽകുന്നതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെള്ളം നനയ്ക്കുന്നതാണ് അനുയോജ്യം.

വെള്ളം

മണി പ്ലാന്റുകൾക്ക് വളരാൻ വെളിച്ചം ആവശ്യമാണ്, എന്നാൽ നേരിട്ടുള്ള ശക്തമായ സൂര്യപ്രകാശം ഇവയുടെ ഇലകളെ കരിച്ചു കളയും.

സൂര്യപ്രകാശം

വീടിനുള്ളിലോ, ജനലിനരികിലോ, അല്ലെങ്കിൽ നേരിട്ട് വെയിൽ അടിക്കാത്ത തണലുള്ള ഇടങ്ങളിലോ വേണം ഇവ വെക്കാൻ.

തണൽ

മണി പ്ലാന്റ് നടാൻ ഉപയോഗിക്കുന്ന ചട്ടിയിൽ വെള്ളം വാർന്നുപോകാനുള്ള സുഷിരങ്ങൾ ഉണ്ടായിരിക്കണം. വെള്ളം കെട്ടിക്കിടന്നാൽ ചെടി പെട്ടെന്ന് ചീഞ്ഞുപോകും.

സുഷിരം

ചെടി നന്നായി പടർന്നു വളരാൻ ഉണങ്ങിയതും മഞ്ഞനിറം ബാധിച്ചതുമായ ഇലകളും കമ്പുകളും കൃത്യമായ ഇടവേളകളിൽ മുറിച്ചു മാറ്റണം. 

മുറിക്കുക