8 June 2026

Jayadevan A M

മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?

Image Courtesy: Getty Images

മണ്‍സൂണ്‍ എത്തി. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ ആഹാരക്രമത്തിലും ജാഗ്രത വേണം. എന്തൊക്കെ കഴിക്കണം/കഴിക്കരുത് എന്ന് നോക്കാം

മണ്‍സൂണ്‍

തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കി എളുപ്പം ദഹിക്കുന്ന ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മഴക്കാലത്ത് നല്ലതാണ്. ചെറുപയര്‍ കഞ്ഞി പോലുള്ളവ കുടിക്കാം

കഞ്ഞി 

വെജിറ്റബിൾ സൂപ്പ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് മഴക്കാലത്ത് നല്ലതാണ്. ഇതിൽ ചേർക്കുന്ന കുരുമുളകും ഇഞ്ചിയും തൊണ്ടവേദനയ്ക്കും ജലദോഷത്തിനും ആശ്വാസം നല്‍കും

സൂപ്പ്

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലെ ആന്റി-ഓക്സിഡന്റുകളും ആന്റി-ബാക്ടീരിയൽ ഗുണങ്ങളും ആരോഗ്യത്തിന് നല്ലതാണ്‌

ഇഞ്ചി/വെളുത്തുള്ളി/മഞ്ഞൾ

ഇഞ്ചി, കുരുമുളക്, തുളസി, ഏലയ്ക്ക എന്നിവ ഇട്ടു തിളപ്പിച്ച ചായയോ കാപ്പിയോ കുടിക്കുന്നത് ഉന്മേഷം നൽകും.

ചായ

മഴക്കാലത്ത് ദാഹം കുറവായിരിക്കുമെങ്കിലും വെള്ളംകുടി കുറയ്ക്കരുത്. നന്നായി തിളപ്പിച്ചാറ്റിയ ശേഷം മാത്രം കുടിക്കുക.

തിളപ്പിച്ചാറ്റിയ വെള്ളം

പച്ചക്കറികളും ഇലക്കറികളും കഴിക്കണം. പടവലങ്ങ, വെള്ളരിക്ക, ചുരയ്ക്ക, മത്തങ്ങ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലത്‌

ഇലക്കറികള്‍/പച്ചക്കറികള്‍

വഴിയോരങ്ങളിലെ തുറന്നുവെച്ച ഭക്ഷണങ്ങള്‍, തണുത്ത പാനീയങ്ങള്‍, പകുതി വേവിച്ച മുട്ടയോ ഇറച്ചിയോ തുടങ്ങിയവ കഴിക്കരുത്‌

ശ്രദ്ധിക്കുക