8 June 2026

Nithya V

മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം

Photo Credit: Getty Images

മഴക്കാലം തകർക്കുകയാണ്. ഈ സമയത്ത് ആരോഗ്യത്തിൽ മാത്രമല്ല, ധരിക്കുന്ന ചെരുപ്പുകളിൽ പോലും ശ്രദ്ധ വേണമെന്ന് അറിയാമോ?

ചെരുപ്പ്

ചെരുപ്പ് ശരിയല്ലെങ്കിൽ വഴുതി വീഴാനുള്ള സാധ്യത ഉണ്ട്. കൂടാതെ, ബാക്ടീരിയ ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ഇൻഫെക്ഷനും സാധ്യത ഉണ്ട്.

അണുബാധ

മഴയത്ത് റോഡുകളിലും നടപ്പാതകളിലും വഴുക്കൽ കൂടുതലായിരിക്കും. അടിഭാഗത്ത് നല്ല വരമ്പുകളോ ഡിസൈനുകളോ ഉള്ള ചെരുപ്പുകളാണ് നല്ലത്.

വഴുക്കൽ

തെന്നി വീഴാൻ സാധ്യത ഇല്ലാത്ത റബ്ബർ, പിവിസി നിർമിതമായ ചെരുപ്പുകളാണ് മഴ സമയത്ത് ഉപയോഗിക്കേണ്ടത്. ഇത് എളുപ്പം വൃത്തിയാക്കാനും കഴിയും.

റബ്ബർ ചെരുപ്പ്

അതുപോലെ, പൂർണ്ണമായി പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പദരക്ഷകൾ ഉപയോഗിക്കുക. വള്ളിയോടു കൂടിയ മെതിയടികളും നല്ലതാണ്.

മെതിയടി

.മഴക്കാലത്ത് ഹൈ ഹീൽസ് ധരിക്കാതിരിക്കുന്നതാകും നല്ലത്. പകരം, ഫ്ലാറ്റ് ചെരുപ്പുകളാണ് ഇക്കാലത്ത് കൂടുതൽ യോജ്യം.

ഹീൽസ്

ലെതർ ചെരുപ്പുകളും ഒഴിവാക്കാം. ലെതർ ചെരുപ്പുകളിൽ ഈർപ്പം നിന്ന് ബാക്ടീരിയ ഫംഗസ് മുതലായവ വളരാനുള്ള സാധ്യത ഉണ്ട്.

ലെതർ

സ്പോർട്സ് ഷൂ ക്യാൻവാസ് ഷൂ എന്നിവ കഴിവതും ഉപയോഗിക്കാതിരിക്കുക. അതുപോലെ, നനഞ്ഞ പാദരക്ഷകൾ ഷൂ റാക്കിൽ സൂക്ഷിക്കരുത്.

വെല്ലുവിളി