29 May 2026
Aswathy Balachandran
Image Courtesy: Getty Images
മഴവെള്ളത്തിൽ പൊടിയും അന്തരീക്ഷത്തിലെ രാസവസ്തുക്കളും ഉണ്ടാകാം. അതിനാൽ മഴ നനഞ്ഞാൽ വൈകാതെ തന്നെ ശുദ്ധജലം ഉപയോഗിച്ച് തലമുടി നന്നായി കഴുകണം.
മഴക്കാലത്ത് ഈർപ്പം കാരണം ശിരോചർമത്തിൽ വിയർപ്പും എണ്ണമയവും അഴുക്കും അടിഞ്ഞുകൂടാം. ഇതിനാൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മൈൽഡ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
മുടി നനഞ്ഞിരിക്കുമ്പോൾ അതിന്റെ വേരുകൾ ഏറ്റവും ദുർബലമായ അവസ്ഥയിലായിരിക്കും. ഈ സമയത്ത് മുടി ചീകുന്നതോ മുറുക്കി കെട്ടിവെക്കുന്നതോ നന്നല്ല
ഈർപ്പമുള്ള അന്തരീക്ഷം ഫംഗസ്, ബാക്ടീരിയ എന്നിവ വളരാൻ അനുകൂല സാഹചര്യമൊരുക്കുന്നു. ഇത് കടുത്ത തലച്ചൊറിച്ചിലിനും അണുബാധയ്ക്കും വഴിവെക്കും.
ഹെയർ ഡ്രയറുകൾ അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തും. അതുപോലെ രാസവസ്തുക്കൾ അടങ്ങിയ ഹെയർ പ്രോഡക്റ്റുകളുടെ ഉപയോഗവും ഈ സമയത്ത് കുറയ്ക്കുക.
വെളിച്ചെണ്ണയോ ബദാം ഓയിലോ ഉപയോഗിച്ച് തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് മുടിയുടെ വേരുകൾക്ക് ബലമേകാൻ സഹായിക്കും.
മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീൻ, അയൺ, വിറ്റാമിൻ ഡി, ബയോട്ടിൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
മുടി തുടയ്ക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ ടവലുകൾ മാത്രം ഉപയോഗിക്കുക. വൃത്തിഹീനമായ തോർത്തുകൾ ഉപയോഗിക്കുന്നത് തലയിൽ വീണ്ടും അണുബാധകൾ ഉണ്ടാകാൻ കാരണമാകും.